അധ്യാപക നൈപുണി വികസന പരിശീലനം സംഘടിപ്പിച്ചു

മലപ്പുറം: സി.ബി.എസ്.ഇ മലപ്പുറം സെൻട്രൽ സഹോദയ അധ്യാപകർക്കായി നൈപുണി വികസന പരിശീലന പരിപാടി നടത്തി. എം. ഉമ്മർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 75 സ്കൂളുകളിൽനിന്ന് നാനൂറോളം അധ്യാപകർ പങ്കെടുത്തു. മലപ്പുറം സെൻട്രൽ സഹോദയ പ്രസിഡൻറ് ഡോ. എൻ.പി. ദിവ്യ രവീന്ദ്രൻ ആധ്യക്ഷത വഹിച്ചു. ഡോ. കെ.എം. മുഹമ്മദ്, ഡോ. യൂനുസ്, മജീദ് ഐഡിയൽ, ഇസ്മായിൽ എൻജിനീയർ, ഫഹദ് പടിയം, പി. വാസുദേവൻ, റജി വി. ജോർജ് എന്നിവർ സംബന്ധിച്ചു. സമാപന ചടങ്ങിൽ മലപ്പുറം സെൻട്രൽ സഹോദയ ജോയൻറ് സെക്രട്ടറി പി. അബ്ദുൽ ഹമീദ് അധ്യാപകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.