അഴുക്കുചാൽ നന്നാക്കിയിട്ടും വെള്ളം റോഡിൽ തന്നെ

തിരൂർ: പയ്യനങ്ങാടി-കല്ലിങ്ങൽ റോഡിലെ വെള്ളക്കെട്ട് നാട്ടുകാർക്കും വ്യാപാരികൾക്കും ദുരിതമാവുന്നു. മാസങ്ങൾക്ക് മുമ്പ് ലക്ഷങ്ങൾ ചെലവഴിച്ച് അഴുക്കുചാൽ നന്നാക്കിയതോടെയാണ് പ്രശ്നം ആരംഭിച്ചത്. ഓവുചാലിലൂടെ വെള്ളം ഒഴുകിപ്പോവാത്ത സ്ഥിതിയാണ്. വെള്ളം മുഴുവൻ റോഡിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും കയറാൻ തുടങ്ങി. ഇതിനാൽ കടകളിലേക്ക് ആളുകൾ എത്തുന്നില്ലെന്ന് വ്യാപാരികൾ പറഞ്ഞു. കടകളുടെ സെപ്റ്റിക് ടാങ്കുകളിലേക്കും വെള്ളം കയറിയതിനാൽ കടുത്ത ആരോഗ്യ പ്രശ്നവും നേരിടുന്നുണ്ട്. അശാസ്ത്രീയമായിട്ടാണ് അഴുക്കുചാൽ നിർമിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. മുൻ വർഷങ്ങളിലൊന്നും ഇത്തരമൊരു പ്രശ്നം ഉണ്ടായിട്ടില്ലെന്നും അഴുക്കുചാൽ നന്നാക്കിയതോടെയാണ് വെള്ളം കെട്ടിക്കിടക്കാൻ തുടങ്ങിയതെന്നും നാട്ടുകാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.