അനുസ്മരണം സംഘടിപ്പിച്ചു

നിലമ്പൂർ: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ 'നന്മ' നിലമ്പൂര്‍ യൂനിറ്റ് കമ്മിറ്റി ശിവരാമന്‍ മാസ്റ്റര്‍ അനുസ്മരണം സംഘടിപ്പിക്കുന്നു. ചിത്രകാരന്‍, മജീഷ്യന്‍ തുടങ്ങി വിവിധ കലാരംഗങ്ങളില്‍ പ്രതിഭ തെളിയിക്കുകയും ഒട്ടേറെ ശിഷ്യസമ്പത്തിന് ഉടമയുമായ ശിവരാമന്‍ മാസ്റ്ററുടെ രണ്ടാം ചരമ വാര്‍ഷികത്തിലാണ് അനുസ്മരണം നടത്തുന്നത്. ഈ മാസം 15ന് വൈകീട്ട് നാലു മുതല്‍ നിലമ്പൂര്‍ ഹംസധ്വനി സംഗീത് ഭവനിലാണ് പരിപാടി. യോഗത്തില്‍ യൂനിറ്റ് പ്രസിഡൻറ് വിനയന്‍ നിലമ്പൂര്‍ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് ഉമേഷ് നിലമ്പൂര്‍, വിജയലക്ഷ്മി നിലമ്പൂര്‍, ശോഭ നിലമ്പൂര്‍, മഹേഷ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.