സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

കാളികാവ്: പൂങ്ങോട് ജി.എല്‍.പി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനം കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നജീബ് ബാബു നിര്‍വഹിച്ചു. പഞ്ചായത്തില്‍നിന്ന് ഏഴര ലക്ഷം രൂപ ചെലവഴിച്ചാണ് ക്ലാസ് റൂമുകൾ നിർമിച്ചത്. സ്‌കൂളിനായി ആലുങ്ങള്‍ കുടുംബാംഗം വി.പി. ഷിയാസ് നിര്‍മിച്ചുനല്‍കിയ മീറ്റിങ് ഹാളി‍​െൻറ ഉദ്ഘാടനം വി.പി. മുഹമ്മദാലി, വി.പി. ഷിയാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. വാര്‍ഡ് അംഗം ഇ.കെ. മന്‍സൂര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം പി. ചാത്തുക്കുട്ടി, പ്രധാനാധ്യാപിക ലിസി കുര്യന്‍, പി. ഇബ്രാഹീം കരീം, കെ.കെ. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.