സ്​പിന്നിങ്​ മില്ലുകളിലെ ഇ.പി.എഫ്​ ഫണ്ട് തിരിമറി: ഹൈകോടതി വിശദീകരണം തേടി

മലപ്പുറം: സ്പിന്നിങ് മില്ലുകളിലെ ഇ.പി.എഫ് ഫണ്ട് വെട്ടിപ്പ്, അനധികൃത നിയമന നീക്കം എന്നിവയിൽ ഹൈകോടതി സംസ്ഥാന സർക്കാറിനോടും പി.എഫ് അധികൃതരോടും വിശദീകരണം തേടി. മലപ്പുറം എടരിക്കോട് ടെക്സ്ൈറ്റൽ യൂനിറ്റിലെ എസ്.ടി.യു ട്രേഡ് യൂനിയൻ തൊഴിലാളികൾ നൽകിയ റിട്ട് ഹരജി ഫയലിൽ സ്വീകരിച്ചാണ് കോടതി ഉത്തരവ്. റീജനൽ പ്രൊവിഡൻറ് കമീഷണർ, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി, കെ.എസ്.ടി.സി എം.ഡി എന്നിവരോടാണ് വിശദീകരണം തേടിയത്. എടരിക്കോട് ടെക്സ്ൈറ്റൽസിൽ 199.76 ലക്ഷം രൂപയുടെ ഇ.പി.എഫ് തിരിമറി അരങ്ങേറിയതായി ഹരജിയിൽ ആരോപിക്കുന്നു. കെ.എസ്.ടി.സിക്ക് കീഴിലുള്ള ഏഴ് മില്ലുകളിലും മൂന്ന് സഹകരണ മില്ലുകളിലുമായി ഏകദേശം പത്തുകോടിയുടെ ഇ.പി.എഫ് തിരിമറിയാണ് നടന്നത്. ശമ്പള പരിഷ്കരണ കാലാവധി നിശ്ചയിച്ചിട്ട് രണ്ടുവർഷമായി. ഇത് പരിഹരിക്കുന്നതുവരെ പുതിയ നിയമനം നടത്തരുതെന്നും ഹരജിക്കാർ ആവശ്യപ്പെടുന്നു. വൻ സാമ്പത്തിക പ്രതിസന്ധിയിലുള്ള സ്പിന്നിങ് മില്ലുകളിൽ വീണ്ടും വ്യാപകമായി നിയമനം നടത്താനുള്ള സർക്കാർ നീക്കം ഹൈകോടതി കഴിഞ്ഞമാസം സ്റ്റേ ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.