മഴയില്‍ വീട് തകര്‍ന്നു; നിര്‍ധന കുടുംബം പെരുവഴിയില്‍

എടക്കര: കനത്ത മഴയത്തെുടര്‍ന്ന് നിര്‍ധന കുടുംബത്തി​െൻറ വീട് പൂര്‍ണമായും തകര്‍ന്നു. പാതിരിപ്പാടം കുറത്തിയിലെ കല്‍പറമ്പില്‍ പ്രകാശി​െൻറ വീടാണ് വ്യാഴാഴ്ച പുലർച്ച തകര്‍ന്നത്. വീട് തകര്‍ന്നതോടെ അന്തിയുറങ്ങാന്‍ ഇടമില്ലാതെ അഞ്ചംഗ കുടുംബം ദുരിതക്കയത്തിലായി. കടുത്ത ആസ്തമ രോഗിയായ പ്രകാശിന് ജോലിക്ക് പോകാന്‍ കഴിയില്ല. കുറത്തി അംഗന്‍വാടിയില്‍ ഹെൽപറുടെ താൽക്കാലിക ഒഴിവില്‍ ജോലി ചെയ്യുന്ന ഭാര്യ സിന്ധുവി​െൻറ തുച്ഛമായ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. പ്ലസ് ടുവിനും പ്ലസ് വണ്ണിനും എട്ടാം തരത്തിലും പഠിക്കുന്ന മൂന്ന് കുട്ടികളുണ്ട്. രണ്ടാഴ്ച മുമ്പുണ്ടായ കനത്ത മഴയില്‍ വീടി​െൻറ മേല്‍ക്കൂര തകര്‍ന്നിരുന്നു. നാട്ടുകാരുടെ സഹായത്തോടെ താര്‍പായ മൂടിയാണ് ഈ കുടുംബം വീടിനുള്ളില്‍ ഭീതിയോടെ കഴിയുന്നത്. വ്യാഴാഴ്ച ഇൗ മേല്‍ക്കൂരയും തകര്‍ന്നതോടെ കുടുംബം പെരുവഴിയിലായി. ചിത്രവിവരണം: (12-edk-4) കനത്ത മഴയില്‍ തകര്‍ന്ന വീടിന് മുന്നില്‍ പ്രകാശും ഭാര്യ സിന്ധുവും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.