ഔഷധ സസ്യകൃഷി കൂട്ടായ്മ പദ്ധതി ഉദ്ഘാടനം 15ന്

പാലക്കാട്: കൂറ്റനാട് വാവന്നൂര്‍ അഷ്ടാംഗം ആയുര്‍വേദ ചികിത്സാലയം ആന്‍ഡ് വിദ്യാപീഠത്തി‍​െൻറ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഭേഷജം ഔഷധ സസ്യകൃഷി കൂട്ടായ്മ പദ്ധതി 15ന് ഉദ്ഘാടനം ചെയ്യും. തൃത്താല ബ്ലോക്കില്‍ പത്തു ക്ലസ്റ്ററിലായി 50 ഏക്കറിലാണ് ആദ്യഘട്ടം നടപ്പാക്കുക. ചിറ്റരച്ച, ഓരില, മൂവില തുടങ്ങി 12 ഇനം സസ്യങ്ങളാണ് കൃഷി ചെയ്യുക. രണ്ടുവര്‍ഷത്തിനകം കര്‍ഷകര്‍ക്ക് ആദായം കിട്ടിതുടങ്ങുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കര്‍ഷകരുടെ സ്വയംസഹായ സംഘങ്ങള്‍ രൂപവത്കരിച്ച് സ്ഥലത്തി‍​െൻറ വ്യാപ്തി, മണ്ണി‍​െൻറ ഘടനക്കും അനുസരിച്ചുള്ള സസ്യങ്ങളാണ് കൃഷി ചെയ്യുക. ഇവ വിപണി മൂല്യത്തില്‍ തിരിച്ചെടുക്കും. പത്തുസ​െൻറ് മുതല്‍ ഒരേക്കര്‍ വരെ സ്ഥലമുള്ള കര്‍ഷകരെയാണ് ഉള്‍പ്പെടുത്തുക. കര്‍ഷകര്‍ക്ക് അവബോധ ക്ലാസും നല്‍കും. ക്ലസ്റ്ററുകള്‍ക്ക് 40,000 ഔഷധ തൈകളാണ് വിതരണം ചെയ്യുക. കേരള ഫോറസ്റ്റ് റിസര്‍ച് സ​െൻറർ ദേശീയ ഔഷധസസ്യ ബോര്‍ഡ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ദക്ഷിണ ഭാരതത്തിലെ സംസ്ഥാനങ്ങള്‍ക്കായി രൂപവത്കരിച്ച സ​െൻററി‍​െൻറ സാമ്പത്തിക സഹായത്തോടെയാണിത് നടപ്പാക്കുന്നത്. ഭേഷജവും അഷ്ടാംഗത്തിലെ ഔഷധ സസ്യ നഴ്‌സറിയും 15ന് ഉച്ചക്ക് 12ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. രാവിലെ പത്തുമുതല്‍ ഔഷധസസ്യ സെമിനാര്‍ നടക്കും. വാര്‍ത്തസമ്മേളനത്തില്‍ വിദ്യാപീഠം സെക്രട്ടറി ഉണ്ണി മങ്ങാട്ട്, ഡോ. സജിത്കുമാര്‍, എസ്. സുബിന്‍ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.