കുഞ്ഞാലി രക്തസാക്ഷി വാര്‍ഷികം: 29ന്​ സെമിനാർ

നിലമ്പൂര്‍: നിലമ്പൂരി‍​െൻറ പ്രഥമ എം.എല്‍.എ സഖാവ് കുഞ്ഞാലി കൊലപ്പെട്ടത്തി‍​െൻറ 49ാം രക്തസാക്ഷി വാര്‍ഷികത്തോടനുബന്ധിച്ച് നിലമ്പൂരിൽ ഒരുവര്‍ഷം നീളുന്ന അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കും. സി.പി.എം നിലമ്പൂര്‍ ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ സംഘാടക സമിതിക്ക് രൂപം നൽകി. ഏകദിന സെമിനാര്‍, സ്മൃതി സദസ്സ്, രക്തദാന സേന, വീട് നിര്‍മാണം, പ്രഭാതഭേരി, ഡെക്യൂമ​െൻററി പ്രദര്‍ശനം എന്നിവ നടത്തും. സെമിനാര്‍ എ. വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. ജില്ല സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തും. പ്രഫ. വി.എം. മുരളി, ഡോ. പി.ജെ. വിന്‍സ​െൻറ്, പി.എം. മനോജ്, പ്രതിഭ ഹരി എം.എൽ.എ എന്നിവർ പ്രഭാഷണം നടത്തും. സെമിനാറില്‍ 200 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. കുഞ്ഞാലി മന്ദിരത്തില്‍ നേരിട്ട് വന്ന് രജിസ്ട്രര്‍ ചെയ്യാം. ജൂലൈ 29ന് രാവിലെ മുതല്‍ നിലമ്പൂര്‍ പിവീസ് ഓഡിറ്റോറിയത്തിലാണ് സെമിനാര്‍. രക്ഷാധികാരികളായി പി.കെ. സൈനബ, പി.വി. അന്‍വര്‍ എം.എല്‍.എ, ജോര്‍ജ് കെ. ആന്‍ണി, നിലമ്പൂര്‍ ആയിഷ, ഇ. പത്മാക്ഷന്‍, പി.ടി. ഉമ്മര്‍, എന്‍. വേലുക്കുട്ടി എന്നിവരെ തെരഞ്ഞെടുത്തു. കക്കാടന്‍ റഹീം (ചെയര്‍മാൻ), വി.ടി. രഘുനാഥ് (കൺവീനര്‍), മാട്ടുമ്മല്‍ സലീം (ട്രഷറര്‍) എന്നിങ്ങനെ 201 അംഗ സംഘാടക സമിതി എക്‌സിക്യൂട്ടിവ് കമ്മിറ്റിയും രൂപത്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.