വെൽഫെയർ പാർട്ടി എസ്.പി ഓഫിസ് മാർച്ചിൽ പ്രതിഷേധമിരമ്പി

പാലക്കാട്: നേതാക്കളെ നിരന്തരം വേട്ടയാടുന്ന പൊലീസ് നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി നേതൃത്വത്തിൽ ജില്ല പൊലീസ് സൂപ്രണ്ട് ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. കെ.എസ്.ആർ.ടിസി സ്റ്റാൻഡിനു സമീപത്തുനിന്നാരംഭിച്ച മാർച്ച് എസ്.പി ഓഫിസിനടുത്ത് പൊലീസ് തടഞ്ഞു. തുടർന്ന് ചേർന്ന യോഗം പാർട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടിയുടെയും ഫ്രറ്റേണിറ്റി മൂവ്െമൻറി​െൻറയും നേതാക്കളെ പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ വേട്ടയാടുന്ന പൊലീസ് നീക്കം മനുഷ്യാവകാശ ലംഘനവും ജനാധിപത്യവിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു. നവ രാഷ്ട്രീയ പ്രസ്ഥാനത്തി​െൻറ ജനകീയ മുന്നേറ്റങ്ങളെ ഇതിലൂടെ തളർത്താനാവുമെന്നത് വ്യാമോഹം മാത്രമാണെന്നും ഈ നടപടി തുടരുകയാണെങ്കിൽ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് കെ.സി. നാസർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം. സുലൈമാൻ, ജില്ല ജനറൽ സെക്രട്ടറി അജിത് കൊല്ലങ്കോട്, പി. ലുഖ്മാൻ, ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡൻറ് ഷംസീർ ഇബ്രാഹിം, സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെന്മാറ എന്നിവർ സംസാരിച്ചു. മൊയ്തീൻ കുട്ടി, റഷാദ് പുതുനഗരം, വി.ഡി. രാജേഷ്, അമീറ പട്ടാമ്പി, സതീഷ് മേപ്പറമ്പ് എന്നിവർ നേതൃത്വം നൽകി. റെയ്ഡുകൾ അബദ്ധവശാൽ സംഭവിച്ചതാണെന്നും ഉത്തരവാദികളായ പോലീസുദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും നിവേദനം സ്വീകരിച്ച ജില്ല പൊലീസ് സൂപ്രണ്ട് ഉറപ്പ് നൽകിയതായി പാർട്ടി നേതാക്കൾ അറിയിച്ചു. pg1 വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി പാലക്കാട് എസ്.പി ഓഫിസിലേക്ക് നടത്തിയ മാർച്ച്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.