നിലമ്പൂർ: മലയോര മേഖലയിൽ കനത്ത മഴ. രാവിലെ തുടങ്ങിയ തോരാമഴ രാത്രിയും തുടരുകയാണ്. അന്തർസംസ്ഥാന പാതയായ കെ.എൻ.ജി റോഡിൽ നിലമ്പൂർ മിനർവ പടിയിലും വെളിയംതോടും വെള്ളം കയറി. മുട്ടിന് മുകളിൽ വെള്ളം കയറിയതിനാൽ ചെറിയ വാഹനങ്ങൾക്ക് കടന്നുപോവാൻ കഴിയുന്നില്ല. റോഡിലെ കുഴികൾ കാണാനാവാതെ ചെറിയ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നുമുണ്ട്. ഞായറാഴ്ചയും കനത്ത മഴ പെയ്തു. ജൂൺ മാസമുണ്ടായ കനത്ത പേമാരിയിൽ നിലമ്പൂർ മേഖലയിൽ പലയിടങ്ങളിലും ഉരുൾപൊട്ടലും മലയിടിച്ചിലുമുണ്ടായിരുന്നു. മലവെള്ള പാച്ചിലിൽ ഭീഷണിയിലായ ചാലിയാർ പഞ്ചായത്തിലെ മതിൽമൂല, മമ്പാട് പഞ്ചായത്തിലെ മാഠം കോളനി കുടുംബങ്ങൾ മഴ തുടരുന്നതിനാൽ ആശങ്കയിലാണ്. ബസുകൾ ഉൾപ്പെടെ റോഡിലൂടെ വളരെ പ്രയാസപ്പെട്ടാണ് സർവിസ് നടത്തുന്നത്. ചാലിയാറിലും പോഷകനദികളിലും ക്രമാധീതമായി വെള്ളം ഉയർന്നിട്ടുണ്ട്. പുഴയോര വാസികളും ഏറെ ഭീതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.