മഞ്ചേരി: ഗവ. മെഡിക്കൽ കോളജിൽ ആദ്യ അലോട്ട്മെൻറ് ലഭിച്ചവരിൽ 50 വിദ്യാർഥികൾ പ്രവേശനം നേടി. ബാക്കിയുള്ളവർ ചൊവ്വ, ബുധൻ ദിവസങ്ങളിലെത്തും. പ്രിൻസിപ്പൽ ഡോ. എം.പി. ശശിയുടെ നേതൃത്വത്തിൽ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചു. പ്രവേശനം നേടിയവരിൽ 70 ശതമാനവും മലപ്പുറം ജില്ലക്കാരാണ്. നൂറ് സീറ്റാണ് മഞ്ചേരിയിൽ എം.ബി.ബി.എസിനുള്ളത്. ഇതിൽ 15 ശതമാനം അഖിലേന്ത്യ േക്വാട്ടയാണ്. 85 ശതമാനം സീറ്റിൽ സംസ്ഥാന പ്രവേശന കമീഷനറും ബാക്കി കേന്ദ്ര പ്രവേശന കമീഷണറും തയാറാക്കുന്ന പട്ടികയിൽ നിന്നാണ് പ്രവേശനം. ആറാമത്തെ ബാച്ചാണ് ഈ വർഷം പ്രവേശനം നേടുന്നത്. മാർച്ചിൽ നടത്തിയ എം.സി.ഐ പരിശോധനയിൽ ഹോസ്റ്റലടക്കം ഏതാനും പോരായ്മകൾ കണ്ട് പ്രവേശനത്തിനും സ്ഥിരാംഗീകാരത്തിനും എം.സി.ഐ തടസ്സം ഉന്നയിച്ചിരുന്നു. എന്നാൽ, സർക്കാർ തലത്തിൽ ഇടപെട്ട് പ്രവേശനാനുമതി നേടി. സ്ഥിരാംഗീകാരത്തിനുള്ള പുനഃപരിശോധന മൂന്നു ദിവസം മുമ്പായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.