കേന്ദ്ര പദ്ധതികൾ ഫലം കാണുന്നില്ല; ഇന്ത്യക്കാർക്ക് പ്രിയം ഫിലമെൻറ് ബൾബുകൾ തന്നെ

പാലക്കാട്: അമിതമായി ഊർജം ചെലവഴിക്കേണ്ടി വരുന്ന ഇൻകാൻഡെസ​െൻറ് ബൾബുകളുടെ (ഫിലമ​െൻറ്) ഉപയോഗം കുറക്കാനും ആധുനിക ബൾബ് ഉപയോഗം പ്രോത്സാഹിപ്പിക്കാനും കേന്ദ്രം നടപ്പാക്കിയ ബൃഹദ് പദ്ധതികൾ ഫലം കാണുന്നില്ലെന്ന് പഠനം. ആദ്യ പദ്ധതി നടപ്പാക്കി 10 വർഷമാകുമ്പോഴും രാജ്യത്ത് ഭൂരിപക്ഷം കുടുംബങ്ങളും ഉപയോഗിക്കുന്നത് ഇൻകാൻഡെസ​െൻറ് ബൾബുകൾ തന്നെ. ഗ്രാമീണ മേഖലകളിൽ ഊർജ ഉപയോഗം കുറഞ്ഞ എൽ.ഇ.ഡി, സി.എഫ്.എൽ ബൾബുകളെക്കുറിച്ച് ആളുകൾക്ക് അവബോധമില്ലാത്തതാണ് ഫിലമ​െൻറ് ബൾബുകളെ ആശ്രയിക്കാൻ കാരണമെന്നും പഠനത്തിൽ പറയുന്നു. പുണെ കേന്ദ്രമായി പ്രവർത്തിക്കുന്ന ഊർജരംഗത്തെ എൻ.ജി.ഒ പ്രയാസാണ് പഠനം നടത്തിയത്. 2017ൽ ഇന്ത്യയിൽ നടന്ന മൊത്തം ബൾബ് വിൽപനയിൽ 50 ശതമാനവും ഇൻകാൻഡെസ​െൻറ് ബൾബുകളായിരുന്നു. 770 ദശലക്ഷം ബൾബുകളാണ് വിറ്റഴിച്ചത്. 60, 100 വാട്ട് ബൾബുകളാണ് വിൽപനയിൽ മുന്നിൽ. ഇൻകാൻഡെസ​െൻറ് ബൾബുകളുടെ ഉപയോഗം കുറക്കാൻ കേന്ദ്രസർക്കാർ 2009ലും 2015ലും രണ്ട് വൻ പദ്ധതികളാണ് നടപ്പാക്കിയത്. 2009ൽ ബചത് ലാമ്പ് യോജന (ബി.എൽ.വൈ), 2015ൽ ഉജാല പദ്ധതിയുമാണ് നടപ്പാക്കിയത്. എന്നാൽ, രണ്ട് പദ്ധതികളും ഉദ്ദേശിച്ച ഫലം ചെയ്തില്ലെന്നും പഠനം വ്യക്തമാക്കുന്നു. ആദ്യ പദ്ധതി നടപ്പാക്കി ദശാബ്ദം ആകുമ്പോഴും ഇൻകാൻഡെസ​െൻറ് ബൾബുകളുടെ ഉപയോഗം വെറും എട്ട് ശതമാനം മാത്രമാണ് കുറഞ്ഞത്. ഉജാല പദ്ധതി പ്രകാരം എൽ.ഇ.ഡി ബൾബുകളുടെ വിലയിൽ കുറവ് വരുത്തിയിരുന്നു. ഇൻകാൻഡെസ​െൻറ് ബൾബുകളുടെ ഉൽപാദനം കുറക്കാനോ നിരോധിക്കാനോ ഉദ്ദേശമില്ലെന്ന് 2017ൽ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പാർലമ​െൻറിൽ വ്യക്തമാക്കിയിരുന്നു. ഇത്തരം ബൾബുകൾ അമിതമായി ഊർജം ചെലവാക്കുന്നതിനാൽ യു.എസ്.എ, ചൈന, ബ്രസീൽ, ക്യൂബ തുടങ്ങിയ രാജ്യങ്ങൾ ഇത് നിരോധിച്ചിട്ടുണ്ട്. ചെറിയ വിലയും ലഭ്യതയും ആധുനിക ബൾബുകളെക്കുറിച്ചുള്ള അറിവില്ലായ്മയുമാണ് ഇൻകാൻഡെസ​െൻറ് ബൾബുകൾ ജനപ്രിയമാകുന്നതി​െൻറ കാരണമെന്നും സർവേ പറയുന്നു. *നിലവിൽ ഉപയോഗത്തിലിരിക്കുന്ന 60 വാട്ട് ഇൻകാൻഡെസ​െൻറ് ബൾബുകൾക്ക് പകരം ഏഴ് വാട്ട് എൽ.ഇ.ഡി ബൾബുകൾ ഉപയോഗിച്ചാൽ പ്രതിവർഷം 30 ദശലക്ഷം കിലോ വാട്ട് വൈദ്യുതി ലാഭിക്കാം. 2015-16 വർഷത്തിലെ ഗാർഹിക ഉപയോഗത്തി​െൻറ 12 ശതമാനത്തോളം വരും ഇത്. *ഊർജ മേഖലയിൽ 25 ദശലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നതും ഇതുവഴി ഒഴിവാക്കാം. *ഗാർഹിക വൈദ്യുതി ബില്ലിൽ പ്രതിവർഷം ശരാശരി 300 രൂപ ലാഭിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.