അരീക്കോട്: ഏറനാട് മണ്ഡലത്തിലെ ചാലിയാർ പഞ്ചായത്തിലെ ചാലിയാർ പ്രാഥമികാരോഗ്യകേന്ദ്രം, ഊർങ്ങാട്ടിരി പഞ്ചായത്തിലെ പൂവത്തിക്കൽ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി. കാവനൂർ സാമൂഹികാരോഗ്യകേന്ദ്രം 24 മണിക്കൂർ സേവനമായി ഉയർത്തിയെന്നും പി.കെ. ബഷീർ എം.എൽ.എ അറിയിച്ചു. മൂന്ന് മാസത്തിനകം കീഴുപറമ്പ് പ്രാഥമികാരോഗ്യ കേന്ദ്രവും 24 മണിക്കൂർ സേവനമായി ഉയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുഴിമണ്ണ പഞ്ചായത്തിലെ കുഴിമണ്ണ സാമൂഹികാരോഗ്യകേന്ദ്രം കഴിഞ്ഞ വർഷം ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബ ആരോഗ്യ കേന്ദ്രമായി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വെറ്റിലപ്പാറ പ്രാഥമികാരോഗ്യകേന്ദ്രം കഴിഞ്ഞ സർക്കാറിെൻറ കാലത്ത് തന്നെ സാമൂഹികാരോഗ്യ കേന്ദ്രമായി ഉയർത്തിയിരുന്നു. ഇവിടെ ഇപ്പോൾ അടിസ്ഥാന സൗകര്യ വികസനത്തിനായി നബാർഡ് സ്കീമിൽ ഉൾപ്പെടുത്തി 4.25 കോടി രൂപയുടെ വികസന പദ്ധതികളുടെ പ്രവൃത്തി ആരംഭിച്ചതായും എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.