പാലക്കാട്: തൊഴിൽ-നൈപുണ്യ വകുപ്പിെൻറ ജോബ്പോർട്ടൽ പ്രയോജനപ്പെടുത്തി അവസരങ്ങൾ നേടണമെന്ന് തൊഴിൽ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ. അന്താരാഷ്ട്ര തലത്തിലുള്ള തൊഴിലവസരങ്ങൾ പോർട്ടലിൽ ലഭിക്കും. എലുമ്പുലാശേരി ലഫ്റ്റനൻറ് കേണൽ ഇ.കെ. നിരഞ്ജൻ മെമ്മോറിയൽ ഗവ. ഐ.ടി.ഐ കെട്ടിടോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ സ്ഥാപന പരിസരത്ത്് ലഹരി വസ്തുക്കളുടെ ഉപയോഗം നിർത്താൻ സർക്കാറിെൻറ ശക്തമായ ഇടപെടൽ നടക്കുന്നതായും മന്ത്രി അറിയിച്ചു. സംസ്ഥാന ജലസേചന വകുപ്പ് കൈമാറിയ സ്ഥലത്ത് 387.40 ചതുരശ്ര മീറ്ററിൽ ഒരു കോടി ആസ്തി വികസന ഫണ്ടുപയോഗിച്ച് നിർമിച്ച സ്ഥാപനത്തിൽ വർഷത്തിൽ 68 പേർക്കാണ് പ്രവേശനം നൽകുക. ക്ലാസ് മുറി, വർക്ഷോപ്, ഓഫിസ് റൂം, പ്രിൻസിപ്പൽ ഓഫിസ്, ടോയ്ലറ്റ് ബ്ലോക്ക്, മഴവെള്ള സംഭരണി എന്നിവയാണ് നിർമിച്ചത്. എലുമ്പുലാശേരി ജങ്ഷൻ മുതൽ ഐ.ടി.ഐ വരെയുള്ള റോഡ് ഉടൻ യാഥാർഥ്യമാക്കും. പി. ഉണ്ണി എം.എൽ.എ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ എം. ഹംസ നിരഞ്ജെൻറ ഛായാചിത്രം അനാച്ഛാദനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. അരവിന്ദാക്ഷൻ, കരിമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീബ പാട്ടത്തൊടി, ജില്ല പഞ്ചായത്ത് അംഗം പി. ശ്രീജ, വ്യാവസായിക പരിശീലന വകുപ്പ് അഡീഷനൽ ഡയറക്ടർ പി.കെ. മാധവൻ, പി.ഡബ്ല്യു.ഡി എക്സിക്യൂട്ടിവ് എൻജിനീയർ യു.വി. ജയശ്രീ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ പി.എം. നാരായണൻ, ഡെപ്യൂട്ടി ഡയറക്ടർ ഇ.എച്ച്. റംല, സാംസ്കാരിക-രാഷ്ട്രീയ പ്രതിനിധികൾ പങ്കെടുത്തു. ഉദ്യോഗസ്ഥർക്ക് നിയമ ശിൽപശാല പാലക്കാട്: കോടതി നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉദ്യോഗസ്ഥർക്ക് അവബോധമുണ്ടാക്കാൻ സിവിൽ സ്റ്റേഷൻ ജീവനക്കാർക്ക് കലക്ടറേറ്റ് സമ്മേളന ഹാളിൽ ബോധവത്കരണ നിയമ ശിൽപശാല സംഘടിപ്പിച്ചു. വിശ്വാസിെൻറ ആഭിമുഖ്യത്തിൽ നടന്ന ബോധവത്കരണ ക്ലാസ് കലക്ടർ ഡി. ബാലമുരളി ഉദ്ഘാടനം ചെയ്തു. സിവിൽ-ക്രിമിനൽ കേസുകൾ സംബന്ധിച്ച് വിശദീകരണം നടത്തി. വിശ്വാസ് വൈസ് പ്രസിഡൻറ് അഡ്വ. എസ്. ശാന്തദേവി അധ്യക്ഷത വഹിച്ചു. ഗവ. പ്ലീഡർ വിനോദ് കയനാട്ട്, െഡപ്യൂട്ടി ഡയറക്ടർ ഓഫ് േപ്രാസിക്യൂഷൻ ഇ. ലത, അസി. പബ്ലിക് േപ്രാസിക്യൂട്ടർ പി. േപ്രംനാഥ് എന്നിവർ ക്ലാസെടുത്തു. എ.ഡി.എം ടി. വിജയൻ, അസി. പബ്ലിക് േപ്രാസിക്യൂട്ടർ കെ. ഷീബ, വിശ്വാസ് ജോയൻറ് സെക്രട്ടറി കെ. മുരളീധരൻ എന്നിവർ സംസാരിച്ചു. കെട്ടിട നിർമാണ അനുമതി അദാലത്ത് 12ന് ജൂലൈ ഒമ്പതിനകം അപേക്ഷിക്കണം പാലക്കാട്: കെട്ടിട നിർമാണ അനുമതിക്കായി ലഭിച്ച അപേക്ഷകൾ തീർപ്പാക്കാൻ നഗര-ഗ്രാമാസൂത്രണ കാര്യാലയം അദാലത്തിലൂടെ ജനങ്ങൾക്ക് അവസരമൊരുക്കുന്നു. 12ന് കൊടുമ്പ് ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ രാവിലെ 11ന് അദാലത്ത് ആരംഭിക്കുമെന്ന് ജില്ല ടൗൺ പ്ലാനർ പി.കെ. ഗോപി അറിയിച്ചു. ഗാർഹിക-വാണിജ്യ-വ്യവസായിക ആവശ്യങ്ങൾക്കായുള്ള കെട്ടിട നിർമാണ അനുമതി അപേക്ഷകൾ അദാലത്തിൽ പരിഗണിക്കും. അദാലത്തിൽ പങ്കെടുക്കുന്നവർ മുമ്പ് ഗ്രാമപഞ്ചായത്തുകളിലോ നഗരസഭകളിലോ കെട്ടിട നിർമാണ അനുമതിക്കായി അപേക്ഷിച്ചവരാവണം. ഈ അപേക്ഷയുടെ പകർപ്പോ രശീതോ അടക്കം ജൂലൈ ഒമ്പതിന് വൈകീട്ട് അഞ്ചിനകം പാലക്കാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന നഗര-ഗ്രാമ ആസൂത്രണ കാര്യാലയത്തിൽ അപേക്ഷ നൽകണം. നിയമം പാലിക്കാത്ത കെട്ടിടങ്ങളുമായി അപേക്ഷകൾ അദാലത്തിൽ പരിഗണിക്കില്ലെന്ന് ജില്ല ടൗൺ പ്ലാനർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.