ജനപക്ഷത്തുകാർ ജനതാദളിലേക്ക്

കോട്ടക്കൽ: രാജ്യത്ത് നിയമങ്ങളുണ്ടാക്കുന്നത് കോര്‍പറേറ്റ് താൽപര്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ. ജില്ലയിലെ കേരള ജനപക്ഷത്തുനിന്ന് ജനതാദള്‍ എസില്‍ ലയിക്കുന്നവരുടെ ലയന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ലമെേൻറാ നിയമസഭകളോ അല്ലെന്നും ഇത്തരം താൽപര്യങ്ങള്‍ക്ക് വേണ്ടിയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ നിലനില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ല പ്രസിഡൻറ് പി.എം. സഫറുല്ല അധ്യക്ഷത വഹിച്ചു. ലത്തീഫ് ഗുരുക്കള്‍ ലയന പ്രമേയ അവതരണം നടത്തി. സെക്രട്ടറി ജനറല്‍ ജോര്‍ജ് തോമസ് അംഗത്വ വിതരണം നടത്തി. ട്രഷറര്‍ ആര്‍. മുഹമ്മദ്ഷാ, ദേശീയ സമിതി അംഗം കെ.കെ. ഫൈസല്‍ തങ്ങള്‍, താലിബ് മങ്ങാടന്‍, ഗിരീഷ് ഇരിമ്പിളിയം, മഹമ്മദലി മങ്കട, നിഷാദ് കല്ലിങ്ങല്‍, സല്‍മ പള്ളിയാളില്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.