പൊലീസി‍െൻറ ഭാഗത്തുനിന്നുള്ള വീഴ്ച അംഗീകരിക്കാനാവില്ല -പി. അബ്​ദുൽ ഹമീദ് എം.എൽ.എ

വള്ളിക്കുന്ന്: പൊലീസി‍​െൻറ ഭാഗത്തുനിന്നുള്ള വീഴ്ച അംഗീകരിക്കാൻ കഴിയില്ലെന്നും എല്ലാ പൊലീസുകാരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോവാൻ കഴിയണമെന്നും പി. അബ്ദുൽ ഹമീദ് എം.എൽ.എ. അന്തരിച്ച എ.എസ്.ഐ. ജയരാജ‍​െൻറ കുടുംബത്തിന് കേരള പൊലീസ് അസോസിയേഷനും കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയും നൽകുന്ന ധനസഹായ വിതരണ ചടങ്ങ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി പ്രവർത്തനങ്ങളാണ് പൊലീസ് നടപ്പാക്കുന്നത്. എന്നാൽ ചെറിയ വീഴ്ച്ചകൾ ഇതെല്ലാം പിറകോട്ട് അടുപ്പിക്കുകയാണ്. പൊലീസിനെ കുറിച്ച് മോശം പറയുന്നവർ നിങ്ങളെ കുറിച്ചു നല്ലതു പറയാൻ ഉള്ള സാഹചര്യം ഒരുക്കണമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഓഫിസേഴ്സ് അസോ. ജില്ല സെക്രട്ടറി സി.പി. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് സ്‌പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. സന്തോഷ് കുമാർ, തിരൂരങ്ങാടി സി.ഐ. ദേവദാസ്, തേഞ്ഞിപ്പലം എസ്.ഐ. നാസർ, അഡി. എസ്.ഐ. സുബ്രഹ്മണ്യൻ, അസോ. ഭാരവാഹികളായ അലവി കണ്ണൻകുഴി, വി.കെ. പൗലോസ്, ഒ.പി. സലീം, കെ.ടി. ശിവദാസൻ, മധുസൂദനൻ, ഉദയകുമാർ, ഷിനിഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.