മലപ്പുറം: പാലുൽപാദനവും സംഭരണവും വിപണനവും ഉൗർജിതമാക്കാൻ പദ്ധതികളുമായി ക്ഷീരവികസന വകുപ്പ്. ജില്ലയിലെ പാലുൽപാദനം പ്രതിദിനം 20,000 ലിറ്ററായി ഉയർത്താനാണ് പുതിയ പദ്ധതികൾ ആവിഷ്കരിച്ചത്. ഇൗടുകളില്ലാതെ കറവ പശുക്കളെ നാട്ടിൽനിന്ന് തന്നെ സ്വന്തമാക്കാനും വിപണനത്തിനായി വാഹനം വാങ്ങാനുമാണ് അവസരമൊരുക്കുന്നത്. ക്ഷീര സംഘങ്ങളിൽ സ്ഥിരമായി പാൽ നൽകുന്നവർക്കാണ് രണ്ട് പശുക്കളെ അധികമായി വാങ്ങാനാകുക. ഇൗടായി ഒന്നും നൽകേണ്ടതില്ല. 9.1 ശതമാനം പലിശ നിരക്കിൽ രണ്ട് പശുക്കളെ വാങ്ങാൻ 1.20 ലക്ഷം രൂപവരെ വായ്പ നൽകും. ഇതിനായി യൂനിയൻ ബാങ്കുമായി ധാരണയായിട്ടുണ്ട്. ക്ഷീരസംഘത്തിൽ അളക്കുന്ന പാലിെൻറ വിലയിൽനിന്ന് പ്രതിമാസ തവണ ഇൗടാക്കി സംഘം സെക്രട്ടറിയാണ് വായ്പ തിരിച്ചടക്കേണ്ടത്. സംസ്ഥാനത്ത് ആദ്യമാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കുന്നത്. മൂന്ന് വർഷമാണ് തിരിച്ചടവ് കാലാവധി. അക്കൗണ്ട് തുടങ്ങാനായി ബാങ്ക് പ്രതിനിധികൾ ക്ഷീര സംഘത്തിലോ ബ്ലോക്കുതല ഒാഫിസിലോ എത്തും. ഇതിനായി മൂന്ന് ഫോേട്ടാകളും ആധാർ, തിരിച്ചറിയൽ കാർഡുകളുടെയും നികുതിശീട്ടിെൻറയും രണ്ടുവീതം പകർപ്പുകൾ നൽകിയാൽ ഒരാഴ്ചക്കുള്ളിൽ ലോൺ റെഡി. സീറോ ബാലൻസ് അക്കൗണ്ടാണ് നൽകുക. ഗുണഭോക്താക്കളെ കണ്ടെത്താൻ സംബന്ധിച്ച് ക്ഷീരംസംഘം സെക്രട്ടറിമാർക്ക് തിങ്കളാഴ്ച കത്തയക്കുമെന്നും ഗുണഭോക്താക്കളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടില്ലെന്നും ക്ഷീര വികസന വകുപ്പ് മലപ്പുറം ഡെപ്യൂട്ടി ഡയറക്ടർ സി.പി. ബിന്ദുമോൻ 'മാധ്യമ'ത്തോട് പറഞ്ഞു. ക്ഷീരസംഘങ്ങളിൽനിന്ന് സംഭരിക്കുന്ന പാൽ വീടുകളിലെത്തിച്ച് വിൽക്കാൻ ക്ഷീരസംഘം നവീകരണ പദ്ധതിയിൽ ഉൾെപ്പടുത്തിയാണ് ഗുഡ്സ് ഒാേട്ടാ നൽകുക. ഇതിന് 2.40 ലക്ഷമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിന് 1.20 ലക്ഷം വകുപ്പ് സബ്സിഡി നൽകും. ബാങ്ക് ലോൺ വഴിയാണ് ക്ഷീരസംഘത്തിന് വാഹനം ലഭിക്കുകയെന്നതിനാൽ തുടക്കത്തിൽ സംഘത്തിൽനിന്ന് പണം ഉപയോഗിക്കേണ്ടതില്ല. സബ്സിഡിക്കായി ഡെപ്യൂട്ടി ഡയറക്ടറുടെ അനുമതിയും സംഘത്തിെൻറ പൊതുയോഗ തീരുമാനവും ആവശ്യമാണ്. വാഹനം ഒാടിക്കാനായി ലൈസൻസുള്ള സംഘം ജീവനക്കാരനെയോ കമീഷൻ ഏജൻറിനെയോ നിയോഗിക്കാം. ഇതിനായി സ്ഥിരമോ താൽക്കാലികമോ ആയി നിയമനം നടത്താൻ പാടില്ല. 263 ക്ഷീരസംഘങ്ങളാണ് ജില്ലയിലുള്ളത്. മലപ്പുറത്തിന് പാലും പശുവുമില്ല ക്ഷീരവകുപ്പിെൻറ പദ്ധതികളിൽ ജില്ലയോട് കടുത്ത അവഗണന. 10 പശുക്കളെ വാങ്ങാവുന്ന പദ്ധതിക്കായി െതരഞ്ഞെടുക്കാനാവുക ഒരാളെ മാത്രം. അഞ്ച് പശുക്കളുടെ പദ്ധതിയുടെ ഗുണം ലഭിക്കാൻ രണ്ടുപേർക്ക് മാത്രമേ അവസരമുള്ളൂ. ഏറെ ജനസംഖ്യയുള്ള ജില്ലയിൽ ഏഴ് ലക്ഷം ലിറ്റർ പാലെങ്കിലും ഉൽപാദിപ്പിച്ചാൽ മാത്രമേ പാലിെൻറ കാര്യത്തിൽ സ്വയം പര്യാപ്തമാകൂ. ഇൗ സാഹചര്യത്തിലാണ് കർഷകർക്ക് ആശ്വാസമായി സ്വന്തം പദ്ധതിയുമായി ജില്ലയിലെ ക്ഷീരവികസനവകുപ്പ് രംഗത്തെത്തിയത്. വകുപ്പ് പദ്ധതികളിൽ സംസ്ഥാനത്തിന് പുറത്തുനിന്ന് മാത്രമേ പശുവിനെ വാങ്ങാൻ പാടുള്ളൂ. പുതിയ പദ്ധതി പ്രകാരം നാട്ടിൽ നിന്നുതന്നെ കർഷകർക്ക് പശുവിനെ വാങ്ങാം. പശുവിന് ഇൗടില്ലാതെ ലോൺ ലഭിക്കുന്നതിനാൽ സർക്കാർ സബ്സിഡി ലഭിക്കില്ല. 3,600 രൂപയാണ് മാസം അടവ്. ഏഴ് ലക്ഷം ലിറ്ററിെൻറ വിപണി ജില്ലയിൽ കൂടുതലായുള്ളതിനാൽ കർഷകർക്ക് ഇൗ പദ്ധതി ഏറെ പ്രതീക്ഷ നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.