തിരൂർ: വാട്സ്ആപ് ഹർത്താലിെൻറ മറവിൽ അക്രമം അഴിച്ചുവിട്ട രണ്ടുപേരെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബി.പി അങ്ങാടി തണ്ടത്ത് ശറഫുദ്ദീൻ (23), പയ്യനങ്ങാടി ചാലുപറമ്പിൽ അഷ്കറലി (41) എന്നിവരാണ് പിടിയിലായത്. ഹർത്താൽ ദിവസം അയ്യപ്പഭക്തരെ ആക്രമിച്ചതിനും വാഹനം തകർത്ത കേസിലുമാണ് ഷറഫുദ്ദീനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ നിലവിൽ ആറ് കേസുകളുണ്ട്. പയ്യനങ്ങാടിയിൽ ജില്ല മജിസ്ട്രേറ്റിെൻറ വാഹനം തടഞ്ഞ് ആക്രമിക്കുകയും തിരൂർ പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയും ചെയ്ത കേസിലാണ് അഷ്കർ അലിയെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.