നിലമ്പൂര്‍: ലക്ഷങ്ങൾ മുടക്കി നഗരസഭയിൽ പുതുതായി സ്ഥാപിച്ച തെരുവുവിളക്കുകള്‍ പ്രവര്‍ത്തന രഹിതമായതില്‍ അന്വേഷണം ആവശ്യപ്പെട്ട് രണ്ട് നഗരസഭ കൗൺസിലര്‍മാര്‍ സെക്രട്ടറി ഓഫിസിന് മുന്നില്‍ കുത്തിയിരുപ്പു സമരം നടത്തി. കൗൺസിലര്‍മാരായ മുസ്തഫ കളത്തുംപടിക്കല്‍, പി.എം. ബഷീര്‍ എന്നിവരാണ് സമരം നടത്തിയത്. 2017-18 വര്‍ഷത്തെ പദ്ധതി പ്രകാരം 21,66,816 രൂപ ചെലവഴിച്ചാണ് നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ വിളക്കുകൾ സ്ഥാപിച്ചത്. ഇതിൽ 1282 സിംഗിൾ ട്യൂബുകളും 215 ഡബിൾ ട്യൂബുകളും പ്രവർത്തന രഹിതമായിരിക്കുകയാണ്. കരാർ കാലാവധിക്ക് മുമ്പാണ് ഇവ പ്രവര്‍ത്തന രഹിതമായത്. മുഴുവൻ വിളക്കുകളും സ്ഥാപിച്ച് തീരുംമുമ്പുതന്നെ സ്ഥാപിച്ചതിൽ മിക്കതും കണ്ണടച്ചു. ഗുണനിലവാരമില്ലാത്തതുകൊണ്ടാണ് എളുപ്പത്തിൽ തകരാറിലായതെന്നാണ് കൗൺസിലർമാരുടെ ആരോപണം. കരാർ കാലാവധിക്ക് മുമ്പുതന്നെ വിളക്കുകളുടെ മുഴുവൻ തുകയും കരാറുകാർക്ക് കൈമാറിയതിൽ ദുരൂഹതയുണ്ട്. ഇതേ കുറിച്ച് വിജിലൻസ് അന്വേഷിക്കണമെന്നാവശ‍്യപ്പെട്ടായിരുന്നു സമരം. അതേസമയം, തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി തിങ്കളാഴ്ച തുടങ്ങാന്‍ കരാറുകാരുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ടെന്ന് നഗരസഭ സെക്രട്ടറി പറഞ്ഞു. വിളക്കുകളുടെ പരിചരണ കാലാവധി നീട്ടാനും നടപടിയെടുക്കുമെന്ന് സെക്രട്ടറി ഉറപ്പു നല്‍കിയതോടെ കൗൺസിലര്‍മാർ സമരം അവസാനിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.