ഫൗസിയയുടെ മരണം: അന്വേഷണം ലോക്കൽ പൊലീസിൽനിന്ന്​ മാറ്റണം

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം പുത്തനങ്ങാടി കായലും വക്കത്ത് ഫൗസിയയുടെ മരണത്തെക്കുറിച്ച അന്വേഷണം ലോക്കൽ പൊലീസിൽനിന്ന് മാറ്റി മറ്റ് ഏജൻസികളെ ഏൽപിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. അധ്യാപികയായ ഫൗസിയ ആത്മഹത്യ ചെയ്തിട്ട് വെള്ളിയാഴ്ച ഏഴ്മാസമായി. ആത്മഹത്യ ചെയ്യും മുമ്പ് കൈ ഞരമ്പ് മുറിച്ച് മരണത്തിനുത്തരവാദിയായ ആളുടെ പേര് രക്തം കൊണ്ട് എഴുതിവെച്ചതായി സഹോദരൻ പി.സി. മുഹമ്മദ് ഹനീഫ, പത്തത്ത്് അബ്ദു എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആത്മഹത്യ കുറിപ്പിലും ഡയറികളിലും ഇയാളുമായുള്ള ബന്ധം എഴുതിവെച്ചിരുന്നു. കേസന്വേഷിച്ചവർ പലതെളിവുകളും അവഗണിച്ചതായും ആരോപിച്ചു. ഫൗസിയയുടെ കാര്യങ്ങൾ അറിയുന്ന സഹോദരിയിൽനിന്ന് പോലും മൊഴിയെടുക്കാൻ പൊലീസ് തയാറായില്ല. ഫൗസിയയുടെ ഡയറിക്കുറിപ്പുകൾ വീട്ടുകാരാണ് പിന്നീട് ജില്ല പൊലീസ് മേധാവിക്ക് നൽകിയത്. അേന്വഷണം മറ്റ് ഏജൻസികളെ ഏൽപിക്കാത്ത പക്ഷം പൊലീസ് സ്റ്റേഷൻ മാർച്ച് അടക്കമുള്ള സമരപരിപാടികൾ നടത്തുമെന്ന് കാണിച്ച് പിതാവ് മുഹമ്മദ് എന്ന മാനു മുഖ്യമന്ത്രിക്ക് നിവേദനം സമർപിച്ചതായും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.