നാറാത്ത്​ വളവിൽ അപകടം തുടരുന്നു

മലപ്പുറം: മക്കരപ്പറമ്പ് നാറാത്ത് വളവിൽ വാഹനാപകടം എത്ര നടന്നെന്നതിനെ കുറിച്ച് നാട്ടുകാർക്ക് കണക്കൊന്നുമില്ല. വണ്ടികൾ കൂട്ടിയിടിക്കുന്നതും നിയന്ത്രണംവിടുന്നതും പതിവാണ്. നേരെയുള്ള റോഡിന് ഇടയിൽ പെെട്ടന്ന് വരുന്ന വളവായതിനാൽ പലരുടെയും ശ്രദ്ധയിൽപെടില്ല. പെെട്ടന്ന് വാഹനം െവട്ടിക്കുേമ്പാൾ തെന്നുന്നതും മറ്റ് വാഹനങ്ങളിൽ വന്നിടിക്കുന്നതും പതിവാണ്. നാലുവർഷത്തിനിടെ വിവിധ അപകടങ്ങളിൽ നാലുപേരാണ് മരിച്ചത്. വ്യാഴാഴ്ച കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചു. വാഹനങ്ങൾക്ക് കേടുപറ്റിയെങ്കിലും ഭാഗ്യംകൊണ്ടാണ് വലിയ അപകടം ഒഴിവായത്. രാവിലെ ഒമ്പതോടെ കോഴിക്കോട്ടുനിന്ന് പാലക്കാട് പോകുന്ന ബസും ചരക്കുലോറിയുമാണ് കൂട്ടിയിടിച്ചത്. കഴിഞ്ഞമാസം കാറുകൾ കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിേക്കറ്റിരുന്നു. അപകടം കുറക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതരോട് പലതവണ ആവശ്യപ്പെട്ടിട്ടും കാര്യമുണ്ടായില്ല. അഴുക്കുചാൽ നിർമാണം നടക്കുന്നതിനാൽ റോഡരികിൽ സൗകര്യം കുറവാണ്. അഴുക്കുചാലിനായി കീറിയിട്ട് രണ്ടുമാസം കഴിഞ്ഞെങ്കിലും പണി പൂർത്തിയായില്ല. അപകട വളവായതിനാൽ വേഗം പണി തീർക്കണമെന്ന് നാട്ടുകാർ പി.ഡബ്ല്യു.ഡി അധികൃതരോട് ആവശ്യപ്പെെട്ടങ്കിലും ഫലമുണ്ടായില്ല. അഴുക്കുചാൽ കോൺക്രീറ്റിനായുള്ള സാമഗ്രികളും മണ്ണും കൂട്ടിയിട്ടതിനാൽ വാഹനങ്ങൾ റോഡരികിലേക്ക് ഇറക്കാനാകാത്തതും അപകടത്തിന് കാരണമാകുന്നു. വളവിൽ നിയന്ത്രണംവിടുന്ന വാഹനങ്ങൾ സമീപത്തെ വീടുകളിലേക്ക് പാഞ്ഞുകയറുന്നതും പതിവാണ്. അധികൃതരുടെ കണ്ണ് തുറക്കണമെങ്കിൽ വലിയൊരു അപകടം നടക്കണോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.