പൂക്കോട്ടുംപാടം: വിദ്യാർഥിനിയെ ചെരിപ്പുകൊണ്ട് അടിച്ചു പരിക്കേൽപിച്ച കേസില്‍ സ്കൂൾ ബസ് ക്ലീനർ അറസ്റ്റിൽ. കുട്ടിയുടെ പരാതിയില്‍ കവളമുക്കട്ട കിഴക്കൻവീട് സനൂപിനെതിരെ (19) പൂക്കോട്ടുംപാടം പൊലീസ് കേസെടുത്തു. കരുളായിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കുന്ന 12 വയസ്സുകാരിക്കാണ് പരിക്കേറ്റത്. ജൂണ്‍ 30ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. ബസില്‍വെച്ച് കുട്ടിയുടെ കാലില്‍ ചവിട്ടിയതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റം അടിയില്‍ കലാശിക്കുകയായിരുന്നു. മുഖത്ത് അടിയേറ്റ വിദ്യാര്‍ഥിനിക്ക് ഛർദിയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നിലമ്പൂർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി. പൂക്കോട്ടുംപാടം എസ്.ഐ പി. വിഷ്ണുവിെൻറ നേതൃത്വത്തിൽ സി.പി.ഒമാരായ ടി. നിബിൻദാസ്, ജാഫർ, എസ്. അഭിലാഷ്, സീനത്ത് എന്നിവരാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.