ഇന്നത്തെ എഴുത്തുകാര്‍ ജനങ്ങളില്‍നിന്ന്​ അകല്‍ച്ച സൂക്ഷിക്കുന്നു -എം. മുകുന്ദന്‍

തേഞ്ഞിപ്പലം: ഇന്നത്തെ എഴുത്തുകാര്‍ ജനങ്ങളില്‍നിന്ന് ബോധപൂർവമായ അകല്‍ച്ച സൂക്ഷിക്കുന്നതായി എഴുത്തുകാരന്‍ എം. മുകുന്ദന്‍. കാലിക്കറ്റ് സര്‍വകലാശാലയില്‍ ബഷീര്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജീവിതം കൊണ്ടും എഴുത്തുകൊണ്ടും അവര്‍ ജനങ്ങളില്‍നിന്ന് അകന്നിരിക്കുന്നു. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ അവര്‍ മടിക്കുകയാണ്. ബഷീറിയന്‍ കൃതികളുടെ ലാളിത്യം മറ്റൊന്നിലുമില്ല. ബഷീറിനെ നേരിട്ട് കാണാന്‍ രണ്ട് മൂന്നുതവണ മാത്രമേ അവസരം ലഭിച്ചിട്ടുള്ളൂ. അതി​െൻറ ആഹ്ലാദം അളവറ്റതാണെന്നും മുകുന്ദന്‍ പറഞ്ഞു. വൈക്കം മുഹമ്മദ് ബഷീര്‍ ചെയർ സംഘടിപ്പിച്ച പരിപാടി വി.സി ഡോ. കെ. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. പ്രോ വി.സി ഡോ. പി. മോഹന്‍ അധ്യക്ഷത വഹിച്ചു. പുനലൂര്‍ രാജനെ ചടങ്ങില്‍ ആദരിച്ചു. മാങ്ങാട് രത്‌നാകരൻ, കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, ബഷീര്‍ ചെയര്‍ വിസിറ്റിങ് പ്രഫ. ഡോ. പി.കെ. പോക്കര്‍, ഡോ. എല്‍. തോമസ്‌കുട്ടി, ഡോ. കെ.എസ്. രവികുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.