യുവതിയുടെ ആത്മഹത്യ: ഭർത്താവും ഭർതൃസഹോദരനും റിമാൻഡിൽ

ആലത്തൂർ: യുവതിയുടെ ആത്മഹത്യയിൽ ഭർത്താവിനെയും സഹോദരനെയും ആലത്തൂർ ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസ് അറസ്റ്റ് ചെയ്തു. ചിറ്റിലഞ്ചേരി കടമ്പിടി തെക്കുമുറിയിൽ സുരേഷ് (38), സഹോദരൻ രമേഷ് (31) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ആലത്തൂർ കോടതി ജൂലൈ 17 വരെ റിമാൻഡ് ചെയ്തു. സുരേഷി‍​െൻറ ഭാര്യ രാധിക (33) ആണ് വിഷയില അകത്തുചെന്ന് ചികിത്സയിലിരിക്കെ ശനിയാഴ്ച മരിച്ചത്. വെള്ളിയാഴ്ചയാണ് ഒടുകി‍​െൻറ ഇല കഴിച്ചതിനെ തുടർന്ന് രാധികയെ അവശനിലയിൽ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ശനിയാഴ്ച തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വടക്കാഞ്ചേരിയിൽ വെച്ചാണ് മരിച്ചത്. ആലത്തൂർ പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു. മരണസമയത്ത് രാധിക അഞ്ചുമാസം ഗർഭിണിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 12 വർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. പത്ത് വയസ്സുള്ള ആൺകുട്ടിയുണ്ട്. മദ്യപാനിയായ ഭർത്താവ് സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം കലഹമുണ്ടാക്കുകയും മർദിക്കുകയും ചെയ്തിരുന്നുവെന്നും കുടുംബവഴക്കിനെ തുടർന്ന് ഭർതൃസഹോദരൻ രമേഷും മർദിക്കാറുണ്ടെന്നും രാധിക ബന്ധുക്കളോട് പറഞ്ഞിരുന്നു. ബന്ധുക്കളുടെ പരാതിയിലാണ് കേസെടുത്തത്. മങ്കര, മാങ്കുറുശ്ശിയിൽ രാമകൃഷ്ണ​െൻറ മകളാണ് രാധിക. മർദനം, ആത്മഹത്യ പ്രേരണ എന്നിവക്കാണ് കേസെടുത്തിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.