വാളയാർ: ഹഷീഷ് ഓയിൽ നിർമാണം ലക്ഷ്യമാക്കി കേരളത്തിലേക്ക് കൊണ്ടുവന്ന ഒന്നര ലക്ഷം രൂപയുടെ കഞ്ചാവുമായി നാലുപേർ അറസ്റ്റിൽ. മലപ്പുറം പരപ്പനങ്ങാടി സ്വദേശികളായ ഹാരിസ് (34), കബീർ (32), നിഷാൻ (32), അബൂബക്കർ (31) എന്നിവരാണ് അറസ്റ്റിലായത്. ഒരു ഗ്രാമിെൻറ പൊതികളാക്കി കാറിെൻറ സീറ്റിനടിയിലും ഡിക്കിക്കുള്ളിലെ രഹസ്യ അറയിലുമായി ഒളിപ്പിച്ച ഒരു കിലോയിലേറെ കഞ്ചാവാണ് ഇവരിൽനിന്ന് പിടികൂടിയത്. ഉന്നത ഗുണനിലവാരത്തിലുൾപ്പെടുന്ന ഇത്തരം കഞ്ചാവിന് കിലോക്ക് ഒന്നര ലക്ഷം രൂപയിലധികം വിലമതിക്കുമെന്നാണ് വിവരം. ഗുണനിലവാരം ഉറപ്പാക്കിയശേഷം വൻതോതിൽ കഞ്ചാവ് കടത്താനായിരുന്നു ഇവരുടെ നീക്കം. ഇവ മലപ്പുറത്ത് എത്തിച്ച് ഹഷീഷാക്കി രൂപമാറ്റം നടത്തി വിദേശത്തേക്ക് കടത്താനായിരുന്നു ശ്രമമെന്നും എക്സൈസ് അന്വേഷണത്തിൽ കണ്ടെത്തി. ആന്ധ്രപ്രദേശ് കേന്ദ്രീകരിച്ചുള്ള ഇടനില സംഘത്തെക്കുറിച്ചും വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി വാളയാർ ചെക്ക്പോസ്റ്റിന് സമീപം നടന്ന സംയുക്ത വാഹന പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്. അറസ്റ്റിലായ നാലുപേരും മുമ്പും കഞ്ചാവ് കടത്ത് കേസുകളിൽ ഉൾപ്പെട്ടവരാണെന്നും എക്സൈസ് പറഞ്ഞു. എക്സൈസ് സ്‌പെഷൽ സ്ക്വാഡ് സി.ഐ ആർ. രാകേഷ്, വാളയാർ എക്സൈസ് ഇൻസ്പെക്ടർ ജി.എ. ശങ്കർ, കൊല്ലങ്കോട് റേഞ്ച് ഇൻസ്പെക്ടർ സജീവ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. cap pg1 വാളയാറിൽ കഞ്ചാവുമായി പിടിയിലായ പ്രതികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.