തിരൂർ: മലയാള സര്‍വകലാശാല 2018 അധ്യയനവര്‍ഷത്തെ ബിരുദാനന്തരബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ജൂലൈ ഏഴിന് വിവിധ കേന്ദ്രങ്ങളില്‍ നടക്കും. രാവിലെ 8.30 മുതല്‍ ഒന്ന് വരെയാണ് പരീക്ഷ. തിരുവനന്തപുരം (ഗവ. ഗേള്‍സ് ഹൈസ്കൂള്‍, കോട്ടണ്‍ഹില്‍), കോട്ടയം (ഗവ. മോഡല്‍ ഹയർ സെക്കൻഡറി സ്കൂള്‍, പാലസ്റോഡ്, വയസ്കര), എറണാകുളം (ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ ഫോര്‍ ഗേള്‍സ്, എറണാകുളം സൗത്ത്, ചിറ്റൂര്‍ റോഡ്), തൃശൂര്‍ (ഗവ. മോഡല്‍ ഹയർ സെക്കൻഡറി സ്കൂള്‍ ഫോര്‍ ബോയ്സ് പാലസ് റോഡ്), തിരൂര്‍ (മലയാള സര്‍വകലാശാല കാമ്പസ്), പാലക്കാട് (പണ്ഡിറ്റ് മോത്തിലാല്‍ ഗവ. മോഡല്‍ ഹയർ സെക്കൻഡറി സ്കൂള്‍, വിനായക കോളനി), കോഴിക്കോട് (ഗവ. ഗേള്‍സ് ഹയർ സെക്കൻഡറി സ്കൂൾ, നടക്കാവ്), കണ്ണൂര്‍ (ഗവ. വൊക്കേഷനല്‍ ഹയർ സെക്കൻഡറി സ്പോര്‍ട്സ് സ്കൂള്‍) എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങള്‍. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ 20 ശതമാനം ഒബ്ജക്ടീവ് രീതിയിലും 80 ശതമാനം വിവരണാത്മകരീതിയിലും ചോദ്യങ്ങള്‍ ഉണ്ടാകും. ജൂലൈ 30ന് പ്രവേശനം ആരംഭിക്കും. പത്തുപേര്‍ക്കാണ് ഓരോ കോഴ്സിലും പ്രവേശനം നല്‍കുക. ഹാള്‍ടിക്കറ്റുകള്‍ ഇ-മെയില്‍ വഴിയും തപാല്‍ മുഖേനയും അപേക്ഷകര്‍ക്ക് അയച്ചിട്ടുണ്ട്. വിദ്യാർഥികള്‍ രാവിലെ എട്ടിന് പരീക്ഷകേന്ദ്രത്തില്‍ എത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.