സമസ്​ത മദ്​റസ പരീക്ഷ: പുനഃപരിശോധന ഫലം പ്രസിദ്ധീകരിച്ചു

തേഞ്ഞിപ്പലം: ഏപ്രില്‍ 28, 29 തീയതികളില്‍ ഇന്ത്യയിലും വിദേശങ്ങളിലുമായി സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ പരീക്ഷ ബോര്‍ഡ് നടത്തിയ പൊതുപരീക്ഷയില്‍ ഒരുവിഷയത്തില്‍ മാത്രം പരാജയപ്പെട്ട വിദ്യാർഥികള്‍ക്ക് ജൂലൈ ഒന്നിന് നടത്തിയ സേ പരീക്ഷയുടെയും പുനഃപരിശോധനയുടെയും ഫലം പ്രസിദ്ധീകരിച്ചു. അഞ്ച്, ഏഴ്, പത്ത്, പ്ലസ് ടു ക്ലാസുകളില്‍ 540 വിദ്യാർഥികള്‍ പങ്കെടുത്തതില്‍ 516 വിദ്യാർഥികള്‍ (95.56 ശതമാനം) വിജയിച്ചു. പരീക്ഷഫലം www.samastha.info, www.result.samastha.info എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. മാര്‍ക്ക് ലിസ്റ്റ് മദ്‌റസകളിലേക്ക് തപാലിൽ അയച്ചിട്ടുണ്ടെന്ന് പരീക്ഷ ബോര്‍ഡ് ചെയര്‍മാന്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.