കൗതുക കാഴ്ചയൊരുക്കി മുതുമല വന‍്യജീവി സങ്കേതം

നിലമ്പൂർ: കണ്ണിന് കൗതുക കാഴ്ച ഒരുക്കുകയാണ് തമിഴ്നാടി‍െല മുതുമല വന‍്യജീവി സങ്കേതം. ഇതുവഴിയുള്ള യാത്ര സഞ്ചാരികൾക്ക് പ്രിയമേറുകയാണ്. കൂട്ടമായി റോഡരികിൽ മേയുന്ന പുള്ളിമാനുകളാണ് കേന്ദ്രത്തി‍​െൻറ പ്രധാന ആകർഷണം. പീലി വിടർത്തിയാടുന്ന മയിലും വർണം വിതറി ചുറ്റിയടിക്കുന്ന പൂമ്പാറ്റകളും നിത‍്യകാഴ്ചകളാണ്. കരിവീരൻമാരും കാട്ടുപോത്തുകളും വേറിട്ട കാഴ്ച ഒരുക്കുന്നു. ഭാഗ‍്യമുണ്ടെങ്കിൽ കടുവയേയും കാണാം. നയനമനോഹര കാഴ്ചകൾ കാണാൻ ഇതുവഴിയുള്ള യാത്രക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്. വേനലിൽ ഉൾകാട്ടിലേക്ക് വലിഞ്ഞ ജന്തുജാലങ്ങൾ മഴക്കാലമായതോടെ കൂട്ടമായി റോഡരികിലായി തമ്പടിച്ചിരിക്കുകയാണ്. വാഹനത്തിലിരുന്ന് മൃഗങ്ങളെ യഥേഷ്ടം കാണാം. എന്നാൽ വാഹനത്തിൽ നിന്നുമിറങ്ങുന്നതും ചിത്രം പകർത്തുന്നതിനും വനം വകുപ്പ് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാവും. 1940ലാണ് 40 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ മുതുമല വന‍്യജീവി സങ്കേതം ആരംഭിച്ചത്. 1972ൽ 321 ചതുരശ്ര കിലോമീറ്ററായി വികസിപ്പിച്ചു. കുടുവകളുടെ സാന്നിധ‍്യമുള്ള കേന്ദ്രത്തിൽ കടുവകളുടെ എണ്ണത്തിൽ കുറവ് കണ്ടതോടെ 2007ൽ കേന്ദ്ര സർക്കാർ വന‍്യജീവി സങ്കേതം കടുവ കേന്ദ്രമാക്കി പ്രഖ‍്യാപിച്ചു. കേരളം തമിഴ്നാട് കർണാട സംസ്ഥാനങ്ങൾ വനാതിർത്തി പങ്കിടുന്നുവെന്ന പ്രത‍്യേകതയും ഈ കേന്ദ്രത്തിനുണ്ട്. സിംഹവാലൻ കുരങ്ങ്, കരടി, പുള്ളിപ്പുലി തുടങ്ങി വംശനാശ ഭീഷണിയിലുള്ളവയും അപൂർവയിനം ചിത്രശലഭങ്ങളും പറവകളും മുതുമല കടുവ സങ്കേതത്തി‍​െൻറ പ്രത‍്യേകതയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.