പകര്‍ച്ചപ്പനി പൂക്കോട്ടുംപാടത്ത്​ ആരോഗ്യ വകുപ്പും ജില്ല വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റും പരിശോധന നടത്തി

പകര്‍ച്ചപ്പനി പൂക്കോട്ടുംപാടത്ത് ആരോഗ്യ വകുപ്പും ജില്ല വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റും പരിശോധന നടത്തി പൂക്കോട്ടുംപാടം: പകര്‍ച്ചപ്പനി നിയന്ത്രണ വിധേയമാക്കാനും ജനങ്ങളുടെ ആശങ്കകള്‍ അകറ്റാനും ജില്ല വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും കരുളായി, അമരമ്പലം ഗ്രാമപഞ്ചായത്തുകളില്‍ സന്ദര്‍ശനം നടത്തി. കരുളായി പഞ്ചായത്തില്‍ ആറും അമരമ്പലത്ത് ഏഴും പകര്‍ച്ചപ്പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡി.എം.ഒയുടെ നിർദേശപ്രകാരം ചൊവ്വാഴ്ച നാലു മണിയോടെ കരുളായിയിലെത്തിയ ഡോ. സുകുമാര്‍, ടി.എ. കൃഷ്ണന്‍ എന്നിവര്‍ അഞ്ചു വീടുകൾ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കൊതുക് സാന്ദ്രത കൂടിയ പുല്ലഞ്ചേരി ഭാഗങ്ങളില്‍ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റ് ഫോഗിങ് നടത്തി. കരുളായി ഹെല്‍ത്ത് ഇന്‍സ്പെകടര്‍ സുനില്‍കുമാര്‍, ജെ.എച്ച്.ഐ കെ. രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി. അമരമ്പലം പഞ്ചായത്തിലെ പകര്‍ച്ചപ്പനി റിപ്പോര്‍ട്ട് ചെയ്ത പുല്ലുപറമ്പ് പ്രദേശങ്ങളില്‍ ഫോഗിങ് നടത്തി. ഹെല്‍ത്ത് ഇന്‍സ്പെകടർ അജു പി. നായര്‍ നേതൃത്വം നല്‍കി. ഫോട്ടോ ppm3 കരുളായി പുല്ലഞ്ചേരി ഭാഗങ്ങളില്‍ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റ് ഫോഗിങ് നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.