പിതാവിന് പിന്നാലെ മകനും സർക്കാറി‍െൻറ ഗുഡ് സർവിസ് അംഗീകാരം

നിലമ്പൂർ: പിതാവിന് പിന്നാലെ മകനും സംസ്ഥാന സർക്കാറി‍​െൻറ ഗുഡ് സർവിസ് അംഗീകാരം. ചാലിയാർ ഗ്രാമപഞ്ചായത്തിലെ എൽ.ഡി ക്ലർക്ക് ആർ. രതീഷിനാണ് അംഗീകാരം ലഭിച്ചത്. 2008ൽ മേലാറ്റൂരിൽ വില്ലേജുമാനായാണ് ഇദ്ദേഹം ജോലിയിൽ പ്രവേശിച്ചത്. 2013 മുതൽ ചാലിയാർ പഞ്ചായത്തിൽ എൽ.ഡി ക്ലർക്കായി ജോലിചെയ്യുന്നു. ചന്തക്കുന്ന് റീസർവേ ഒാഫിസറായിരിക്കെ1994ൽ രതീഷി‍​െൻറ പിതാവ് സി. രാമനും ഗുഡ് സർവിസ് അംഗീകാരം ലഭിച്ചിരുന്നു. പിതാവി‍​െൻറ കാലടികൾ പിന്തുടർന്ന് സർക്കാർ ജോലി പൊതുജന ക്ഷേമത്തിന് നീക്കിവെച്ചിരിക്കുകയാണ് രതീഷ്. ചുങ്കത്തറ മണലി സ്വദേശിയാണ്. ഭാര്യ സരിത വഴിക്കടവ് സ്റ്റേഷനിൽ സിവിൽ പൊലീസാണ്. മകൻ തേജ്വസ് ദേവ് ചുങ്കത്തറ വിശ്വഭാരതി സ്കൂളിൽ എൽ.കെ.ജി വിദ്യാർഥിയാണ്. മാതാവ് പൊന്നമ്മ. സംസ്ഥാനത്ത് 26 പഞ്ചായത്ത് ജീവനക്കാർക്കാണ് ഗുഡ് സർവിസ് അംഗീകാരം ലഭിച്ചത്. ഇതിൽ പത്തുപേർ ജില്ലക്കാരാണ്. നിലമ്പൂർ മേഖലയിൽ രതീഷിന് പുറമെ മൂത്തേടം പഞ്ചായത്ത് എൽ.ഡി ക്ലർക്ക് മനുവിനും അംഗീകാരം ലഭിച്ചിട്ടുണ്ട്. ചാലിയാർ പഞ്ചായത്ത് ഭരണസമിതി ഉപഹാരം നൽകി രതീഷിനെ ആദരിച്ചു. പടം: 1 സംസ്ഥാന സർക്കാറി‍​െൻറ ഗുഡ് സർവിസ് അംഗീകാരം ലഭിച്ച രതീഷിന് ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. ഉസ്മാൻ ഉപഹാരം നൽകി ആദരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.