പൂക്കോട്ടുംപാടത്ത് ഒാട ശുചീകരിക്കാനും മാലിന്യ നിർമാർജനത്തിനും അനുമതി തിങ്കളാഴ്ച മുതല്‍ വീടുകളില്‍ നിന്ന് മാലിന്യം ശേഖരിക്കും പൂക്കോട്ടുംപാടം: പൂക്കോട്ടുംപാടത്ത് ഒാട ശുചീകരിക്കാനും മാലിന്യ നിർമാർജനം നടത്താനും പഞ്ചായത്ത് ബോര്‍ഡ് യോഗം തീരുമാനിച്ചു. അമരമ്പലം പഞ്ചായത്തിലെ മാലിന്യ സംസ്കരണത്തിന് മാറ്റിവെച്ച 14 ലക്ഷം രൂപയില്‍ നിന്ന് മൂന്നു ലക്ഷം വിനിയോഗിച്ചാണ് ശുചീകരിക്കുക. സാങ്കേതിക അനുമതി ലഭിച്ചതായും പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻറ് സി. സുജാത പറഞ്ഞു. മാലിന്യ നിർമാർജന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നുവെന്നും വാര്‍ഡ് അംഗങ്ങളുടെ യോഗം വ്യാഴാഴ്ച പഞ്ചായത്ത് ഹാളില്‍ ചേരുമെന്നും അവർ അറിയിച്ചു. തിങ്കളാഴ്ച മുതല്‍ വീടുകളില്‍ നിന്ന് മാലിന്യങ്ങള്‍ ശേഖരിക്കും. കളർ കേരള ഏജന്‍സിയാണ് മാലിന്യം ശേഖരിക്കുക. മാലിന്യങ്ങള്‍ക്കൊപ്പം ഓരോ വീടുകളില്‍ നിന്ന് 30 രൂപയും നൽകണം. മാലിന്യ വിമുക്ത പഞ്ചായത്ത് പദ്ധതി വിജയിപ്പിക്കാൻ വ്യാപാരികളും നാട്ടുകാരും മാലിന്യങ്ങള്‍ വേര്‍തിരിച്ച് നല്‍കണമെന്നും പ്രസിഡൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.