ബിപിൻ വധക്കേസ്: ഒരാൾ കൂടി അറസ്​റ്റിൽ; പിടിയിലായത് 21ാം പ്രതി അബ്​ദുൽ ലത്തീഫ്

തിരൂർ: ആർ.എസ്.എസ് പ്രവർത്തകൻ ബിപിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. എടപ്പാൾ ശുകപുരം സ്വദേശി കൊട്ടിലിൽ അബ്ദുൽ ലത്തീഫിനെയാണ് (32) പൊലീസ് അറസ്റ്റ് ചെയ്തത്. കൃത്യം കഴിഞ്ഞ് വിദേശത്തേക്ക് കടന്ന പ്രതിയെ ചൊവ്വാഴ്ച രാവിലെ കരിപ്പൂർ വിമാനത്താവളത്തിൽനിന്നാണ് പിടികൂടിയത്. ഇയാൾ ഒന്നാം പ്രതിയുടെ വീട്ടിൽ നടന്ന ഗൂഢാലോചനയിൽ പങ്കെടുത്തതായി പൊലീസ് പറഞ്ഞു. എസ്.ഡി.പി.ഐ പ്രവർത്തകനാണ്. കേസിൽ 21ാം പ്രതിയായ അബ്ദുൽ ലത്തീഫ് കൃത്യം നടന്നതിനു ശേഷം ബംഗളൂരുവിലേക്ക് കടന്നിരുന്നു. അവിടെനിന്ന് കഴിഞ്ഞ നവംബർ 30ന് റാസൽഖൈമയിലേക്ക് രക്ഷപ്പെട്ടു. തിരിച്ച് നാട്ടിലേക്ക് വരുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. ഇതോടെ കേസിൽ 18 പേർ അറസ്റ്റിലായി. ഗൂഢാലോചനയിൽ പങ്കെടുത്ത മൂന്ന് പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.