ന്യൂഡൽഹി: അന്താരാഷ്ട്ര യോഗദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പടം പിടിക്കാനും വിഡിയോ ചിത്രീകരിക്കാനും ആയുഷ് മന്ത്രാലയം ചെലവഴിച്ചത് 35 ലക്ഷം രൂപ. മോദിയുടെ യോഗ വിഡിയോ ചിത്രീകരിക്കാൻ ബി.ജെ.പി മീഡിയ സെല്ലിെൻറ നിർദേശ പ്രകാരം സ്വകാര്യ കമ്പനിക്ക് നൽകിയ തുക ഇതിന് പുറമെയാണ്. ഇതിനായി ചെലവഴിച്ച 35 ലക്ഷം രൂപ ആര് നൽകിയെന്ന കാര്യത്തിൽ വ്യക്തതയില്ല. മോദിയുടെ മാസാന്ത റേഡിയോ പ്രഭാഷണത്തിൽ വിഡിയോ നിർമിച്ചതിനും പ്രചരിപ്പിച്ചതിനും ജനങ്ങളെ പ്രശംസിച്ചിരുന്നു. ഇതിനായി ലഭിച്ച ഫണ്ടിനെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഒാഫിസ് മൗനം പാലിച്ചെന്ന് മാത്രമല്ല, ഇതേക്കുറിച്ച് അനൗപചാരികമായിപോലും ചർച്ച ചെയ്യരുതെന്ന് ഒാഫിസ് ജീവനക്കാരോട് നിർദേശിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഫണ്ട് ലഭിച്ചത് കളങ്കിത കേന്ദ്രത്തിൽനിന്നാണെന്ന സംശയം ബലപ്പെടുകയാണ്. അതേസമയം, സ്പോൺസർമാരിൽനിന്നാണ് പടം പിടിക്കുന്നതിന് ഫണ്ട് ലഭ്യമാക്കിയതെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രിയുടെ ഒാഫിസ് അവർ ആരാണെന്ന് വ്യക്തമാക്കാത്തത് ദുരൂഹത വർധിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.