മലപ്പുറം: ഏറെ നാളത്തെ കാത്തിരിപ്പിെനാടുവിൽ നഗരസഭയുടെ 'എെൻറ ഹോട്ടൽ' ഉദ്ഘാടത്തിനൊരുങ്ങി. പ്രാതലും ഉച്ചഭക്ഷണവും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 2014-15ലെ ബജറ്റിൽ അവതരിപ്പിച്ച സംരംഭം കുടുംബശ്രീയെയാണ് ഏൽപ്പിച്ചിരുന്നത്. കോട്ടപ്പടി സ്റ്റാൻഡിൽ ജൂലൈ അഞ്ചിന് രാവിലെ 11.30ന് പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്യും. അഞ്ചുലക്ഷത്തോളം രൂപക്ക് നഗരസഭ അടുക്കള സാമഗ്രികൾ വാങ്ങി നൽകി. 4.25 ലക്ഷം രൂപ ബാങ്ക് വായ്പ എടുത്താണ് സി. ഷീജ പ്രസിഡൻറും എ.പി. ബിന്ദു സെക്രട്ടറിയുമായ യൂനിറ്റ് തുടങ്ങുന്നത്. ഇവർക്ക് പുറമെ സി. ഷീബ, ടി. ഖദീജ, ടി. സൈബുന്നീസ എന്നിവരുമുണ്ട്. ഇഡ്ലി, സാമ്പാർ, ചട്നി, ചായ അടങ്ങിയ പ്രാതൽ 30 രൂപക്കും ഉൗൺ 35നും വൈകീട്ട് ചായയും കടിയും 15 രൂപ നിരക്കിലും നൽകും. നിർമാണ പ്രവൃത്തികൾ അവസാനഘട്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.