കോട്ടക്കൽ: കൃഷിവകുപ്പ് നടപ്പാക്കുന്ന 'ഓണത്തിനൊരു മുറം പച്ചക്കറി' പദ്ധതിയുടെ ഉദ്ഘാടനം പറപ്പൂർ എ.യു.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. അബ്ദുറഹീം നിർവഹിച്ചു. വിഷരഹിത പച്ചക്കറി സ്വന്തം പുരയിടത്തിൽതന്നെ ഉൽപാദിപ്പിക്കാൻ വേണ്ടിയുള്ള പദ്ധതി നടപ്പിലാക്കുന്നതിെൻറ ഭാഗമായി എല്ലാ വിദ്യാർഥികൾക്കും പച്ചക്കറി വിത്ത് നൽകുകയും കൃഷിരീതിയെപ്പറ്റി വിവരിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ സുലൈമാൻ, കൃഷി ഓഫിസർ അബ്ദുറസാഖ്, അസി. കൃഷി ഓഫിസർ സലിം ഷാ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.