നാലുകിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

മഞ്ചേരി: വിദ്യാർഥികളെ ലക്ഷ്യമിട്ട് വിൽപനക്കായി കൊണ്ടുവന്ന നാലുകിലോ കഞ്ചാവുമായി രണ്ടുപേർ പൊലീസ് പിടിയിലായി. പാണ്ടിക്കാട് കാഞ്ഞിരക്കാട്ടിൽ ശിഹാബ് (33), എളങ്കൂർ കരിമ്പന സുൽഫി (27) എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തി‍​െൻറ പിടിയിലായത്. ഇവർ പയ്യനാട് കേന്ദ്രീകരിച്ച് ഒരു വർഷമായി കഞ്ചാവ് ഇടപാട് നടത്തിവരികയാണ്. വിദ്യാർഥികൾക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന സംഘത്തെക്കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതി‍​െൻറ അടിസ്ഥാനത്തിൽ മാസങ്ങളായി ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. ശനിയാഴ്ച രാത്രി 12ഒാടെ ഇവർ സഞ്ചരിച്ച ബൈക്കടക്കം പിടികൂടുകയായിരുന്നു. ഇവരുടെ ൈകയിൽനിന്ന് കഞ്ചാവ് വാങ്ങുന്ന വിദ്യാർഥികളെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്. കഞ്ചാവ് വിതരണ സംഘത്തിന് എത്തിച്ചുകൊടുക്കുന്ന മൈസൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. 10,000 രൂപക്ക് മൈസൂരുവിൽനിന്ന് വാങ്ങുന്ന കഞ്ചാവ് 30,000 രൂപക്കാണ് ഇവിടെ വിൽക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മഞ്ചേരി സി.ഐ എൻ.ബി. ഷൈജു, എസ്.ഐ കെ. ജലീൽ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ്, മുഹമ്മദ് സലീം, സത്യനാഥൻ മനാട്ട്, അബ്ദുൽ അസീസ്, ശശി കുണ്ടറക്കാട്, സുബൈർ എന്നിവരാണ് അന്വേഷണം നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.