അലി 'പ്രകൃതി അലി'യായ കഥ മലപ്പുറം: പ്രകൃതി അലി എന്ന ചുങ്കത്തറ കുറുമ്പലങ്ങോെട്ട കുറ്റിയൻമൂച്ചി അലി പ്രകൃതി ചികിത്സയുടെ പ്രചാരകനായി മാറിയതിന് പിന്നിലൊരു കഥയുണ്ട്. മൂന്ന് പതിറ്റാണ്ടു മുമ്പാണത്. കൂലിപ്പണി ചെയ്തുകിട്ടുന്ന പണം മുഴുവൻ സിനിമ കാണാനും കറങ്ങിനടക്കാനും ചെലവഴിക്കുന്ന ചെറുപ്പകാലം. പെെട്ടന്നൊരുനാൾ വായിൽനിന്നും രക്തം വരുന്ന അസുഖം അദ്ദേഹത്തെ പിടികൂടി. അലോപ്പതി ചികിത്സയിലെ സൂചിവെപ്പിനോടുള്ള പേടി കാരണം കുറേകാലം അസുഖം വീട്ടുകാരെ അറിയിക്കാെത മറച്ചുവെച്ചു. ദീർഘമായ അന്വേഷണങ്ങൾക്കൊടുവിൽ രണ്ടുരൂപ നൽകി വാങ്ങിയ പ്രകൃതിജീവനമെന്ന പുസ്തകത്തിലൂടെ തിരുവനന്തപുരം വർക്കലയിലെ സർക്കാർ പ്രകൃതി ചികിത്സാലയത്തിൽ ചികിത്സ തേടുകയും ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു. ഇത് അലിയുടെ ജീവിതത്തേയും കാഴ്ചപ്പാടുകളേയും മാറ്റിമറിച്ചു. പിന്നീട് പ്രകൃതി ചികിത്സയുടേയും പ്രകൃതി ജീവനത്തിേൻറയും മുഴുസമയ പ്രചാരകനായി അദ്ദേഹം മാറി. വർക്കലയിലെ ഡോക്ടർമാരിലൂടെ പ്രകൃതി ചികിത്സയെകുറിച്ച് കൂടുതലറിഞ്ഞ അലി, തിരൂർ ഗാന്ധിയൻ പ്രകൃതി ചികിത്സാലയത്തിൽ എത്തി. എട്ടു വർഷത്തോളം കേന്ദ്രത്തിലെ ജോലിക്കാരനും പ്രകൃതി ഉൽപ്പന്നങ്ങളുടേയും പുസ്തകങ്ങളുടേയും വിൽപ്പനക്കാരനുമായി. പിന്നീട് സ്വന്തമായി പ്രകൃതി ഉൽപ്പന്നങ്ങൾ നിർമിച്ച് വിപണനം നടത്തുകയെന്ന ആശയവുമായി നാട്ടിലെത്തി. ഇതിനായി ദീർഘമായ പരിശ്രമങ്ങൾ നടത്തി. കോഴിക്കോടും പാലക്കാടുമുള്ള മരുന്നുകടകളിൽ േപായി ചേരുവകൾ ശേഖരിച്ചു. ഉൽപ്പന്നങ്ങളുടെ നിർമാണത്തിന് സ്വന്തമായി സംവിധാനെമാരുക്കി. ദാഹശമനി, ചായക്കും കാപ്പിക്കുംപകരം ചാപ്പി, പൽപ്പൊടി, താളിപ്പൊടി, സ്നാനചൂർണ്ണം, പ്രമേഹ രോഗികൾക്ക് ഉപയോഗിക്കാവുന്ന മധുരം തുടങ്ങിയവ അലിയുടെ ഉൽപ്പന്നങ്ങളാണ്. പ്രകൃതി ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവരികയും ചികിത്സയുടെ പ്രചാരകനുമായി മാറിയ അലിയുടെ ഉൽപ്പന്നങ്ങൾക്ക് നാട്ടുകാർക്കിടയിൽ സ്വീകാര്യതയേറെയാണ്. വർഷങ്ങളായി കുറുമ്പലങ്ങോട് പ്രകൃതി ഭവൻ എന്ന പേരിലുള്ള സ്ഥാപനം കേന്ദ്രീകരിച്ചാണ് അലി ഉൽപ്പന്നങ്ങൾ നിർമ്മിച്ച് വിതരണം ചെയ്യുന്നത്. പ്രദർശന മേളകളിലും മറ്റും സ്റ്റാൾ ഒരുക്കാറുണ്ട്. വിദ്യാലയങ്ങൾ, ഒാഫിസുകൾ, കടകൾ എന്നിവ കേന്ദ്രീകരിച്ചും അലി പ്രകൃതി ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ വിറ്റഴിക്കുന്നു. ഇതോടൊപ്പം ഒന്നാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അലി, പ്രകൃതി ജീവനത്തിെൻറ പ്രധാന്യവും നല്ല ഭക്ഷണ രീതികളും അദ്ദേഹം പരിചയപ്പെടുത്തുന്നു. പ്രകൃതി പഠന ക്യാമ്പുകളിൽ പെങ്കടുത്തുവരുന്ന അലി, പുതിയ തലമുറയിലെ കുട്ടികൾക്കും പ്രകൃതി ചികിത്സയുടെ പാഠങ്ങൾ പകർന്നുനൽകുന്നു. ഇക്കാലത്തിനിടയിൽ ഹൃദ്രോഗികളടക്കം നിരവധിപേരെ പ്രകൃതി ചികിത്സ കേന്ദ്രങ്ങളിലെത്തിച്ച് രക്ഷപ്പെടുത്തിയിട്ടുണ്ട് ഇൗ 54 കാരൻ. പ്രകൃതി ചികിത്സയുടെ പ്രചാരകനായതോടെ പ്രകൃതി അലി എന്ന പേരിലാണ് അലി അറിയപ്പെടുന്നത്. കഴിഞ്ഞ 30 വർഷവും ഒരുഅസുഖത്തിലും അദ്ദേഹം അലോപ്പതി മരുന്നുകളിൽ അഭയം തേടിയിട്ടില്ല. പുതുജീവിതത്തിലേക്ക് കൈപ്പിടിച്ചുയർത്തിയ തിരൂർ ഗാന്ധിയൻ പ്രകൃതി ചികിത്സ കേന്ദ്രത്തിലെ ഡേ. രാധാകൃഷ്ണനോട് പറഞ്ഞറിയാക്കാനാവാത്ത കടപ്പാടുണ്ടെന്ന് അലി പറയുന്നു. photo ക്യാപ്ഷൻ : prakrthi ali
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.