പ്ലസ് വൺ സീറ്റ്​ ക്ഷാമം; ​മന്ത്രി കെ.ടി. ജലീലി​െൻറ വസതിയിലേക്ക് മാർച്ച് നടത്തി

വളാഞ്ചേരി: 'മുപ്പതിനായിരം വിദ്യാർഥികൾക്ക് പ്ലസ് വൺ സീറ്റില്ല, മലപ്പുറത്തെ ഏക മന്ത്രി എന്തെടുക്കുകയാണ്?' എന്ന മുദ്രാവാക്യം ഉയർത്തി വിദ്യാർഥികളെയും രക്ഷിതാക്കളെയും അണിനിരത്തി ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി മന്ത്രി കെ.ടി. ജലീലി​െൻറ വസതിയിലേക്ക് ബഹുജന മാർച്ച് നടത്തി. കാവുംപുറത്തുള്ള മന്ത്രിയുടെ വസതിക്ക് സമീപം ഹൈവേയിൽ പെട്രോൾ പമ്പിന് സമീപം മാർച്ച് പൊലീസ് തടഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെന്മാറ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് അഷ്റഫ് കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി ഗണേഷ് വടേരി, സെക്രട്ടറി അഷ്റഫ് വൈലത്തൂർ, ഫ്രറ്റേണിറ്റി ജില്ല വൈസ് പ്രസിഡൻറ് ഹബീബ റസാഖ്, സെക്രട്ടറി സാബിഖ് വെട്ടം എന്നിവർ സംസാരിച്ചു. ജില്ല വൈസ് പ്രസിഡൻറ് ബഷീർ തൃപ്പനച്ചി, സെക്രട്ടറിമാരായ ഫയാസ് ഹബീബ്, സി.ടി ജാഫർ, ഷിബാസ് പുളിക്കൽ, അഫ്സൽ ഹുസൈൻ, അജ്മൽ തോട്ടോളി എന്നിവർ മാർച്ചിന് നേതൃത്വം നൽകി. പടം...tirml1 മന്ത്രി കെ.ടി. ജലീലി​െൻറ വസതിയിലേക്ക് ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ബഹുജന മാർച്ച് പൊലീസ് തടയുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.