പാർപ്പിട സുരക്ഷ പദ്ധതിയിൽ ആദ്യഗഡു ജൂലൈ 31നകം നൽകണം

ഫണ്ട് തികഞ്ഞില്ലെങ്കിൽ ലൈഫ് മിഷനെ സമീപിക്കാൻ നിർദേശം മഞ്ചേരി: സമ്പൂർണ പാർപ്പിട സുരക്ഷ പദ്ധതിയിൽ (ലൈഫ്) ഭൂരഹിത കുടുംബങ്ങളുടെ ഭവനപദ്ധതിയിൽ ഗുണഭോക്തൃ സംഗമം നടത്തി കരാർ വെച്ച, ഭൂമിയുള്ള മുഴുവൻ കുടുംബങ്ങൾക്കും ജൂലൈ 31നകം ആദ്യഗഡു നൽകി പദ്ധതി ആരംഭിച്ചിരിക്കണമെന്ന് സർക്കാർ. ഗുണഭോക്തൃ സംഗമം നടത്തി പദ്ധതി മാർഗനിർദേശങ്ങൾ വിശദീകരിച്ച് കുടുംബങ്ങളുടെ സംശയം മാറ്റിവേണം കരാർ വെക്കാൻ. അതിനുമുമ്പ് ഭൂരേഖകൾ പരിശോധിച്ച് സാധുത ഉറപ്പാക്കുകയും വേണം. രണ്ടുമാസം മുമ്പ് ഇക്കാര്യങ്ങൾക്ക് വിശദ മാർഗനിർദേശങ്ങൾ നൽകിയിട്ടും ഇപ്പോഴും പൂർത്തിയാക്കാത്ത തദ്ദേശ സ്ഥാപനങ്ങളും ഒരുമാസം മുമ്പേ ആദ്യഗഡു നൽകിയവരും ഉണ്ട്. ഗുണഭോക്തൃ സംഗമം നടത്താത്തിടങ്ങളിൽ ഇത് പൂർത്തിയാക്കി ഭവന നിർമാണ അനുമതിപത്രം ഉടൻ നൽകണം. ലൈഫ് മിഷൻ ഗുണഭോക്താക്കളിൽ അനുമതി പത്രം ലഭിച്ചവർ ഭവനനിർമാണ പെർമിറ്റ്, ധാരണപത്രം, ബാങ്ക് പാസ്ബുക്കി‍​െൻറ കോപ്പി, ആധാർ കാർഡി‍​െൻറ പകർപ്പ് എന്നിവ സഹിതം നിർവഹണ ഉദ്യോഗസ്ഥരെ സമീപിച്ച് കരാറിൽ ഏർപ്പെടുകയും ആദ്യഗഡു വാങ്ങുകയും വേണം. തദ്ദേശ സ്ഥാപനങ്ങളുടെ ലഭ്യമായ വിഹിതത്തിൽനിന്നാണ് ആദ്യഗഡു നൽകേണ്ടത്. ലഭ്യമായ എല്ലാ വിഭവ സ്രോതസ്സുകളിൽനിന്നുമായി പണം കണ്ടെത്താനായില്ലെങ്കിൽ ലൈഫ് ജില്ല മിഷനെ സമീപിക്കണമെന്നും അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് സർക്കുലറിൽ വ്യക്തമാക്കി. 15 ദിവസം കൂടുമ്പോൾ നിർവഹണ ഉദ്യോഗസ്ഥർ ഭവനപദ്ധതിക്ക് കരാർവെച്ച് ഗുണഭോക്താക്കളുടെ പട്ടികയടക്കം സെക്രട്ടറിയെ സമീപിക്കണം. ഒരാഴ്ചക്കകം അതിൽ നടപടി പൂർത്തിയാക്കി വേണ്ട ഫണ്ട് നൽകണം. ജൂലൈ 31നകം മുഴുവൻ ഗുണഭോക്താക്കൾക്കും ഒന്നാം ഗഡു വിതരണം ചെയ്യണം. പട്ടിക പിന്നീട് ഭരണസമിതിയുടെ അംഗീകാരത്തോടെ ലൈഫ് മിഷന് നൽകുകയും വേണം. ഭൂമിയുള്ള കുടുംബങ്ങളുടെ ഭവനപദ്ധതി പൂർത്തിയാക്കിയാൽ മാത്രമേ മൂന്നാം ഘട്ടമായ ഭൂരഹിതരുെട ഭവനപദ്ധതി ആരംഭിക്കാനാവൂ എന്നും ഇതിനായി തദ്ദേശ സ്ഥാപനങ്ങൾ സ്വന്തം നിലയിൽ ഒരുക്കം നടത്തണമെന്നും സർക്കുലറിൽ വിശദീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.