കല്ലടിക്കോട്: തേനീച്ച വളർത്തൽ വ്യാപിപ്പിക്കുക, കർഷകർക്ക് കൂടുതൽ സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ഹോർട്ടി കൾചർ മിഷൻ ഹോർട്ടി കോർപു വഴി നടത്തുന്ന ഹണി മിഷന് തച്ചമ്പാറയിൽ തുടക്കമായി. ചെറുതേനീച്ചകളുടെ വർധനക്കുള്ള 300 കോളനികൾ, 50 ശതമാനം ധനസഹായം, ഉന്നത നിലവാരമുള്ള 300 ചെറുതേനീച്ചക്കോളനികൾ എന്നിങ്ങനെ ഒരു ജില്ലക്ക് ശരാശരി 21 കോളനികൾ വീതം വീട്ടുവളപ്പിലോ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കോ വിതരണം ചെയ്യും. ഇന്ത്യൻ തേനീച്ചകളുടെ വർധനക്കും വ്യാപനത്തിനുമായി 3750 കോളനികൾ, 40 ശതമാനം ധനസഹായം നൽകും. പദ്ധതിയിൽ ഉൾപ്പെടുത്തി ഒാറിയേൻറഷൻ പരിശീലനം ലഭിക്കുന്ന 40 കർഷകരുൾപ്പെടുന്ന ഒരു യൂനിറ്റിന് പരമാവധി 93 ഇന്ത്യൻ തേനീച്ചക്കോളനികൾ ലഭ്യമാക്കും. ഇത്തരത്തിൽ 40 ഒാറിയേൻറഷൻ പരിശീലനങ്ങൾ നടത്തി 3750 കോളനികൾ വിതരണം ചെയ്യും. മണ്ണാർക്കാട് കൃഷി അസി. ഓഫിസ്, തച്ചമ്പാറ കൃഷിഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പാലക്കയം എടാട്ടുകുന്നേൽ ബിജു ജോസഫിെൻറ കൃഷിയിടത്തിൽ നടത്തിയ പരിശീലനം പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. സുജാത ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ഷാജു പഴുക്കാത്തറ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസന ക്ഷേമകാര്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ബീന ജോയി, പഞ്ചായത്ത് അംഗങ്ങളായ കെ.കെ. തോമസ്, ഗ്രേസി തോമസ്, ബ്ലോക്ക് മെംബർ ചന്ദ്രിക രാജേഷ്, മണ്ണാർക്കാട് കൃഷി അസി. ഡയറക്ടർ ഇ.കെ. യൂസഫ്, തച്ചമ്പാറ കൃഷി ഓഫിസർ എസ്. ശാന്തിനി, തച്ചമ്പാറ മധുരിമ തേനീച്ച കർഷക സമിതി സെക്രട്ടറി ബിജു ജോസഫ്, അമൃതം ചെറുതേനീച്ച കർഷക സമിതി സെക്രട്ടറി ഉബൈദുല്ല എടായ്ക്കൽ എന്നിവർ സംസാരിച്ചു. ഹോർട്ടി കോർപ്പ് മാനേജർ ബി. സുനിൽ കുമാർ ക്ലാസെടുത്തു. പാലക്കയത്ത് നടന്ന തേനീച്ച കൃഷിയുടെ പ്രായോഗിക പരിശീലനത്തിൽ തേനീച്ചയെ പ്രദർശിപ്പിക്കുന്ന ജനപ്രതിനിധികളും ഉദ്യോഗസ്ഥരും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.