കല്ലടിക്കോട്: തച്ചമ്പാറ ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, പച്ചക്കറി ക്ലസ്റ്റർ, കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തച്ചമ്പാറയിൽ ബുധനാഴ്ച ദിവസങ്ങളിൽ നടത്തുന്ന ആഴ്ചച്ചന്തക്ക് ഇന്ന് തുടക്കമാവും. കൃഷിവകുപ്പിെൻറ നേതൃത്വത്തിൽ നടത്തുന്ന ചന്തയിൽ കർഷകരുടെ തനത് ഉൽപന്നങ്ങൾ, കുടുംബശ്രീ അംഗങ്ങളുടെ ഉൽപന്നങ്ങൾ, പഞ്ചായത്തിൽ ഉൽപാദിപ്പിക്കുന്ന കുടിൽ വ്യവസായ ഉൽപന്നങ്ങൾ എന്നിവ ഉണ്ടായിരിക്കും. ബുധനാഴ്ച ഉച്ചക്ക് രണ്ടിന് പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. സുജാത ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡൻറ് പി. സഫീർ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.