റെയിൽവേ ഡിവിഷനല്‍ ഓഫിസ് മാര്‍ച്ച് നാളെ

പാലക്കാട്: റെയിൽവേ സ്വകാര്യവൽകരണത്തിനെതിരേയും കഞ്ചിക്കോട് കോച്ച് ഫാക്ടറി യാഥാർഥ്യമാക്കണമെന്നും ആവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂനിയ‍​െൻറ നേതൃത്വത്തില്‍ വ്യാഴാഴ്ച പാലക്കാട് റെയിൽവേ ഡിവിഷനല്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് വിവിധ തൊഴിലാളി സംഘടന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബി.എം.എസ്. ഒഴികെയുള്ള 12 തൊഴിലാളി സംഘടനകളുടെ സംയുക്ത നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച്. കേരളത്തില്‍ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, തിരൂര്‍, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍ തുടങ്ങി 21സ്റ്റേഷനുകളാണ് സ്വകാര്യ സംരംഭകര്‍ക്ക് നല്‍കാന്‍ പോവുന്നത്. റെയിൽവേ സേവനങ്ങള്‍ക്ക് വന്‍തുക ഫീസിനത്തില്‍ നല്‍കേണ്ട ഗതികേടിലാവുമെന്നും തൊഴിലാളി നേതാക്കൾ അറിയിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഒലവക്കോട് താണാവില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ചില്‍ 4000 തൊഴിലാളികള്‍ പങ്കെടുക്കും. മാര്‍ച്ചിന് ശേഷം നടക്കുന്ന സമ്മേളനം എം. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യുവിനെ പ്രതിനിധീകരിച്ച് എം. ഹംസ, ടി.കെ. അച്യുതന്‍, മനോജ് ചിങ്ങനൂര്‍ (ഐ.എന്‍.ടി.യു.സി), വിശ്വനാഥന്‍ (കെ.ടി.യു.സി) എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.