നിലമ്പൂർ: കെ.എസ്.യു പ്രവർത്തകർ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. മാതാവ് ഉൾെപ്പടെ മൂന്നുപേരെ നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോത്തുകൽ മുതുകുളം പുത്തൻവീട്ടിൽ സുജാത (38) മക്കളായ ജയസൂര‍്യ (18), അജയ് (16) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ 20ഓളം കെ.എസ്.യു പ്രവർത്തകർ മാരകായുധങ്ങളുമായെത്തി വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും തടയാൻ ശ്രമിക്കുന്നതിനിടെ മർദിച്ചുെവന്നുമാണ് പരാതി. ഞായറാഴ്ച രാത്രി ഞെട്ടികുളം-മുതുകുളം റോഡിലൂടെ ബൈക്കിൽ വരുമ്പോൾ റോഡിൽ കെ.എസ്.യുക്കാർ പ്രചാരണ വാചകങ്ങൾ എഴുതുന്നുണ്ടായിരുന്നു. പ്രചാരണ വാചകങ്ങളിലൂടെ ബൈക്ക് ഓടിച്ചുവെന്ന കാരണം പറഞ്ഞ് എസ്.എഫ്.ഐ പ്രവർത്തകരായ ജയസൂര‍്യയെയും അജയിനെയും തടഞ്ഞുനിർത്തുകയും ചെയ്തു. ഇതിെൻറ തുടർച്ചയായാണ് തിങ്കാളാഴ്ച ആക്രമണമുണ്ടായതെന്നാണ് പറയുന്നത്. രണ്ട് കാറുകളിലും ബൈക്കുകളിലുമാണ് സംഘമെത്തിയത്. കണ്ടാലറിയാവുന്നവർ ഉൾപ്പടെ 18 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് പരാതിയിൽ പറയുന്നു. ജയസൂര‍്യക്ക് വയറിനും അജയിന് കാലിനും കമ്പികൊണ്ട് അടിയേറ്റിട്ടുണ്ട്. പൊലീസ് അന്വേഷണം തുടങ്ങി. പടം:3 മർദനത്തിൽ പരിക്കേറ്റ് നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച സുജാതയും മക്കളും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.