നിലമ്പൂർ ഗവ. കോളജ്: വിധി സി.പി.ഐ പ്രാദേശിക നേതൃത്വത്തിന്​ തിരിച്ചടി

സമൂഹ‍മാധ‍്യമങ്ങളിൽ സി.പി.ഐക്ക് രൂക്ഷവിമർശനം നിലമ്പൂർ: നിലമ്പൂരിന് അനുവദിച്ച സർക്കാർ കോളജ് പൂക്കോട്ടുംപാടത്ത് തുടങ്ങുന്നതിന് തടസ്സമില്ലെന്ന ഹൈകോടതി വിധി സി.പി.ഐക്ക് തിരിച്ചടിയായി. നിലമ്പൂർ ഗവ. മാനവേദൻ സ്കൂളിൽതന്നെ കോളജ് കൊണ്ടുവരണമെന്നാവശ‍്യപ്പെട്ട് സി.പി.ഐ അംഗങ്ങൾ ഉൾപ്പെട്ട കോളജ് സംരക്ഷണ സമിതിയാണ് ഹൈകോടതിയെ സമീപിച്ചത്. എന്നാൽ, സർക്കാർ വാദം അംഗീകരിച്ച കോടതി കോളജ് പൂക്കോട്ടുംപാടത്ത് തുടങ്ങാൻ അനുമതി നൽകുകയായിരുന്നു. സി.പി.ഐക്കെതിരെ സമൂഹ‍മാധ‍്യമങ്ങളിൽ രൂക്ഷവിമർശനമാണ് ഉയരുന്നത്. കോളജ് മാനവേദനിൽതന്നെ തുടങ്ങണമെന്ന സി.പി.ഐ പ്രാദേശിക നേതൃത്വത്തി‍​െൻറ നിലപാട് ഇടതുപക്ഷത്തുതന്നെ എതിർപ്പിന് കാരണമായിരുന്നു. സി.പി.ഐ നിലപാട് വ‍്യക്തമാക്കണമെന്ന് ആവശ‍്യപ്പെട്ട് സി.പി.എം നിലമ്പൂർ ഏരിയ സെക്രട്ടറി ഇ. പത്മാക്ഷൻ വാർത്താകുറിപ്പും ഇറക്കിയിരുന്നു. മണ്ഡലത്തിൽ കോളജ് എവിടെ വരുന്നതിനും സി.പി.ഐക്ക് എതിർപ്പില്ലെന്ന് നിലമ്പൂർ മണ്ഡലം കമ്മിറ്റി അറിയിച്ചത് സി.പി.ഐ ലോക്കൽ നേതൃത്വത്തെ ചൊടിപ്പിച്ചു. ഇതേ ചൊല്ലി കമ്മിറ്റികളിൽ പരസ്പര വാഗ്വാദങ്ങളും ഉയർന്നു. എൽ.ഡി.എഫ് എന്ന നിലയിൽ ഒത്തൊരുമിച്ച് പോവണമെന്നായിരുന്നു സി.പി.ഐ മണ്ഡലം നേതൃത്വത്തി‍​െൻറ നിലപാട്. എന്നാൽ, പ്രാദേശിക നേതാക്കൾ അടങ്ങുന്ന കോളജ് സംരക്ഷണ സമിതി കേസുമായി മുന്നോട്ടുപോവുകയായിരുന്നു. നഗരസഭ ഭരണത്തിലുള്ള യു.ഡി.എഫ് മാനവേദനിൽതന്നെ കോളജ് തുടങ്ങണമെന്ന ആവശ‍്യവുമായി രംഗത്തുണ്ടായിരുന്നെങ്കിലും കേസിൽ കക്ഷിചേരാൻ തയാറാകാത്ത സാഹചര‍്യത്തിലാണ് സി.പി.ഐ ലോക്കൽ കമ്മിറ്റിയുടെ മൗനാനുവാദത്തോടെ സംരക്ഷണസമിതി കേസുമായി മുന്നോട്ടുപോയത്. പി.വി. അബ്ദുൽ വഹാബ് എം.പി അടക്കമുള്ള ലീഗ് നേതാക്കൾ മണ്ഡലത്തിൽ എവിടെ കോളജ് സ്ഥാപിച്ചാലും എതിർപ്പില്ലെന്ന് നേരത്തെ വ‍്യക്തമാക്കിയിരുന്നു. പൂക്കോട്ടുംപാടത്ത് കോളജ് ആരംഭിക്കുന്നതിന് സ്പെഷ‍ൽ ഓഫിസറെ നിയമിക്കുകയും ക്ലാസുകൾ ആരംഭിക്കാൻ താൽക്കാലിക കെട്ടിടത്തിൽ സൗകര‍്യം ഒരുക്കുകയും ചെയ്തിരുന്നെങ്കിലും കേസുള്ളതിനാൽ അധ‍്യയനം ഒരു വർഷംകൂടി നീളാൻ കാരണമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.