വണ്ടൂർ: കുടുംബശ്രീ ജില്ല മിഷെൻറ നേതൃത്വത്തിൽ നടത്തിയ ജെൻഡർ കാമ്പയിൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റോഷ്നി കെ. ബാബു ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ റിസോഴ്സ് പേഴ്സൺമാർക്കായാണ് 'അതിക്രമങ്ങള്‍ക്കെതിരായ പ്രതിരോധവും പ്രതികരണവും അയല്‍ക്കൂട്ടങ്ങളില്‍' എന്ന വിഷയത്തിൽ ജില്ല തല പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്. വണ്ടൂര്‍ കൃഷിഭവന്‍ ഹാളില്‍ നടന്ന പരിപാടിയിൽ സി.ഡി.എസ് പ്രസിഡൻറ് വി. രാധാമണി അധ്യക്ഷത വഹിച്ചു. ജെൻഡര്‍ റിസോഴ്സ് പേഴ്സണ്‍മാരായ ചന്ദ്രബാബു, ബിജി തോമസ്, സ്നേഹിത സര്‍വിസ് പ്രൊവൈഡര്‍ പി.കെ. കവിത എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. അതിക്രമങ്ങളെ ചെറുക്കാൻ ഓരോ വാര്‍ഡിലും ആറ് പേരടങ്ങുന്ന വിജിലൻറ് ഗ്രൂപ്പുകള്‍ രൂപവത്കരിച്ചു. ബ്ലോക്ക് കോഓഡിനേറ്റര്‍മാരായ ഒ. ശ്രീജ, എന്‍. ജുനൈദ്, എം. ഇര്‍ഷാദലി, എം.പി. ഫസ്‌ല, തസ്‌ലീമ, കമ്യൂണിറ്റി കൗണ്‍സിലര്‍മാരായ യു. സൗമ്യ, എം.ടി. നബീല, സമീറ തുടങ്ങിയവര്‍ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.