മഞ്ചേരി: ആത്മീയവും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസം അണുകുടുംബങ്ങളിൽ കുട്ടികൾക്ക് ലഭിക്കുന്നില്ലെന്നും അത് ലഭ്യമാക്കുന്നതിന് എഴുത്തച്ഛൻ മഹാജനസഭ പോലുള്ള സംഘടനകൾ മുൻകൈയെടുക്കണമെന്നും ചെർപ്പുളശ്ശേരി നഗരസഭ ചെയർപേഴ്സൻ ശ്രീലജ വാഴക്കുന്നത്ത് പറഞ്ഞു. എഴുത്തച്ഛൻ മഹാജനസഭ കേന്ദ്രസമിതി വാർഷികവും അവാർഡ് വിതരണവും ഏലങ്കുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പ്രസിഡൻറ് കെ. രാവുണ്ണിക്കുട്ടി എഴുത്തച്ഛൻ അധ്യക്ഷത വഹിച്ചു. ഇ. ശങ്കരനാരായണൻ, കെ. മാധവൻ എഴുത്തച്ഛൻ, ഡോ. കൃഷ്ണദാസ് എളേടത്ത്, രാമചന്ദ്രൻ പാണ്ടിക്കാട്, എ. വാസുദേവൻ, വി. സുരേഷ്ബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.