കോ-ഓപറേറ്റിവ് കോളജ് ഗെയിംസ്: തിരൂർ ചാമ്പ്യന്മാർ

തിരൂർ: ഒാൾ കേരള കോ-ഓപറേറ്റിവ് കോളജസ് അസോസിയേഷൻ തിരൂരിൽ സംഘടിപ്പിച്ച കാലിക്കറ്റ് യൂനിവേഴ്സിറ്റിതല ഗെയിംസ് മീറ്റിൽ തിരൂർ കോ-ഓപറേറ്റിവ് കോളജ് ചാമ്പ്യന്മാരായി. പരപ്പനങ്ങാടി കോളജ് രണ്ടും നിലമ്പൂർ, പെരിന്തൽമണ്ണ കോളജുകൾ മൂന്നും സ്ഥാനങ്ങൾ നേടി. 25 കോ-ഓപറേറ്റിവ് കോളജുകളിൽനിന്ന് 1000ത്തോളം കായിക താരങ്ങളാണ് പങ്കെടുത്തത്. ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ അഡ്വ. പി. ഹംസക്കുട്ടി ട്രോഫികൾ വിതരണം ചെയ്തു. അസോസിയേഷൻ സെക്രട്ടറി മജീദ് ഇല്ലിക്കൽ അധ്യക്ഷത വഹിച്ചു. കൺവീനർ അനിൽ സി. യോഗേഷ്, ജാഫർ പരിയാപുരം, ബാലചന്ദ്രൻ പൊന്നാനി, കെ. ശിവദാസൻ, എം.വി. സലാം, ഗംഗാധരൻ എന്നിവർ സംസാരിച്ചു. മത്സര വിജയികൾ: ക്രിക്കറ്റ് -1. നിലമ്പൂർ 2. ബാലുശ്ശേരി. ഫുട്ബാൾ: 1. നിലമ്പൂർ - 2. ഫറോക്ക്, വോളിബാൾ: -1.- ബാലുശ്ശേരി 2. പരപ്പനങ്ങാടി ചെസ് (പെൺ): 1. വിദ്യ മോൾ (തിരൂർ) 2.- അഷിത റോസ്ലിൻ (പരപ്പനങ്ങാടി). ചെസ് (ആൺ): 1.- മുഹമ്മദ് ഷാഫി (പെരിന്തൽമണ്ണ) 2. മുഹമ്മദ് ഷെഫീഖ് (പരപ്പനങ്ങാടി) ബാഡ്മിൻറൺ (പെൺ, സിംഗിൾ): 1.- സുബി (തിരൂർ) 2.- ദൃശ്യ (പരപ്പനങ്ങാടി), ബാഡ്മിൻറൺ ഡബിൾസ് (പെൺ): 1. -സുബി ആൻഡ് ഷിമ (തിരൂർ) 2. ആതിര ആൻഡ് അമൃത (മലബാർ പരപ്പനങ്ങാടി) ബാഡ്മിൻറൺ സിംഗിൾസ് (ആൺ): 1-. സുഹൈൽ അനസ് (മലബാർ, പരപ്പനങ്ങാടി), 2. മുഹമ്മദ് സഫ്വാൻ (പരപ്പനങ്ങാടി) ബാഡ്മിൻറൺ ഡബിൾസ് (ആൺ): 1. അൻവർ നസീഫ് ആൻഡ് ആഷിദ് (പെരിന്തൽമണ്ണ) 2-. ഷമീദ് ആൻഡ് മുഹമ്മദ് ഫായിസ് (യൂനിവേഴ്സിറ്റി). പടം...tirl1 കോ-ഓപറേറ്റിവ് കോളജ് ഗെയിംസിൽ ചാമ്പ്യന്മാരായ തിരൂർ കോ-ഓപറേറ്റിവ് കോളജ് ടീം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.