മലപ്പുറം: ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയിബിലിറ്റി സെൻറർ മുഖേന പ്രമുഖ ഓട്ടോമൊബൈൽ കമ്പനികളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മലപ്പുറം, കോട്ടക്കൽ, വേങ്ങര, നിലമ്പൂർ, ചങ്ങരംകുളം എന്നിവിടങ്ങളിലാണ് നിയമനം. ജില്ലയിൽ സ്ഥിരതാമസക്കാരായ 18നും 35നും ഇടയിൽ പ്രായമുള്ള ഐ.ടി.ഐ ഡിപ്ലോമ യോഗ്യതയുള്ളവർ malappuramempcenter@gmail.comലേക്ക് ഫെബ്രുവരി രണ്ടിനകം ബയോഡാറ്റ അയക്കണം. ഫോൺ: 0483 2734737. പെരിന്തൽമണ്ണ പോളി ഇന്ന് തുറക്കും മലപ്പുറം: വിദ്യാർഥി സംഘർഷംമൂലം അടച്ചിട്ടിരുന്ന പെരിന്തൽമണ്ണ ഗവ. പോളിടെക്നിക് കോളജിൽ ചൊവ്വാഴ്ച മുതൽ ക്ലാസുകൾ ഉണ്ടായിരിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.