മലപ്പുറം: കുഷ്ഠരോഗ നിർമാർജന പക്ഷാചരണം 'സ്പർശ് 2018' ജനുവരി 30 മുതൽ ഫെബ്രുവരി 12 വരെ നടക്കും. കുഷ്ഠരോഗ നിർമാർജന ബോധവൽക്കരണ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കൽ, രോഗ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ചികിത്സ തേടുന്നതിന് പ്രോത്സാഹിപ്പിക്കൽ, വാർഡ് സഭകളും സ്കൂളുകളിൽ പ്രത്യേക അസംബ്ലിയും വിളിച്ചുകൂട്ടി നിവാരണ പ്രതിജ്ഞയെടുക്കൽ തുടങ്ങിയവയാണ് ലക്ഷ്യമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. സക്കീന അറിയിച്ചു. തൊഴിൽ വകുപ്പിെൻറ സഹകരണത്തോടെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് പ്രത്യേക ചർമരോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കും. ആദിവാസി, തീരദേശ മേഖലകളിൽ ഗൃഹസന്ദർശനം നടത്തി രോഗ ലക്ഷണമുള്ളവരെ കണ്ടെത്തും. കഴിഞ്ഞ വർഷം ജില്ലയിൽ 44 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ 96 പേരാണ് ചികിത്സയിലുള്ളത്. 2016ൽ തുടക്കം കുറിച്ച കുഷ്ഠരോഗ നിവാരണ പരിപാടി 2020ൽ അവസാനിക്കും. ഒന്നാം ഘട്ടം ചുങ്കത്തറ, എടവണ്ണ, നെടുവ ആരോഗ്യ ബ്ലോക്കുകളിൽ നടക്കും. രണ്ടാം ഘട്ടം മാറഞ്ചേരി, തവനൂർ, കൊണ്ടോട്ടി, മേലാറ്റൂർ, ഓമാനൂർ, മങ്കട, വണ്ടൂർ, വെട്ടം ബ്ലോക്കുകളിലും നടപ്പാക്കി വരുന്നു. 'സ്പർശ് 2018'െൻറ ജില്ല തല ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മഞ്ചേരി മെഡിക്കൽ കോളജിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി ഉണ്ണികൃഷ്ണൻ നിർവഹിക്കും. സമാപനം മലപ്പുറത്ത് നടക്കും. വാർത്ത സമ്മേളനത്തിൽ ജില്ല ലെപ്രസി ഓഫിസർ ഡോ. കെ. മുഹമ്മദ് ഇസ്മായിൽ, നോഡൽ ഓഫിസർ ഡോ. സി. അബൂബക്കർ, ടി.എം ഗോപാലൻ, എം. അബ്ദുൽ ഹമീദ്, നസീബുദ്ദീൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.