ജില്ല വരൾച്ചയിലേക്ക്​; അമ്പത്​ ശതമാനം കിണറുകളിൽ ജലനിരപ്പ്​ ഒരു മീറ്ററോളം താഴ്​ന്നു

മലപ്പുറം: കടുത്ത വരൾച്ചയുടെ സൂചന നൽകി ഭൂജല വകുപ്പി​െൻറ പഠന റിപ്പോർട്ട്. ജില്ലയിൽ അമ്പത് ശതമാനത്തോളം കിണറുകളിൽ ജലനിരപ്പ് ഒരു മീറ്ററോളം കുറഞ്ഞതായാണ് കണ്ടെത്തിയിരിക്കുന്നത്. ജില്ലയിലെ വിവിധയിടങ്ങളിൽ കിണറുകൾ നിരീക്ഷിച്ച് 2016 ജൂലൈ മുതൽ 2017 ജൂലൈ വരെ നടത്തിയ പഠനത്തിലാണ് ഭൂജല നിരപ്പ് പേടിപ്പിക്കുന്ന രീതിയിൽ കുറയുന്നതായി വ്യക്തമായത്. 22 ശതമാനത്തോളം കിണറുകളിൽ ഒന്ന് മുതൽ രണ്ട് മീറ്റർ വരെ ജലനിരപ്പ് കുറഞ്ഞു. 16.66 ശതമാനം കിണറുകളിൽ ഒന്ന് മുതൽ മൂന്ന് മീറ്റർ വരെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. 33.33 ശതമാനം കുഴൽ കിണറുകളിൽ മൂന്ന് മീറ്ററോളമാണ് ജലനിരപ്പ് താഴ്ന്നത്. 23.33 ശതമാനത്തോളം കുഴൽ കിണറുകളിൽ ഒരു മീറ്ററോളം കുറവുണ്ടായിട്ടുണ്ട്. കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തിയില്ലെങ്കിൽ വേനൽ കടുക്കുന്നതോടെ ജലനിരപ്പ് വലിയ നിരക്കിൽ കുറയുമെന്നാണ് ഇത് നൽകുന്ന സൂചന. ജനുവരി പകുതിയായപ്പോഴേക്കും പല സ്ഥലങ്ങളും വരൾച്ച ഭീഷണിയിലാണ്. ഭൂജലവകുപ്പ് നടത്തിയ പഠനപ്രകാരം ഭൂജല ശേഖരണത്തി​െൻറ കാര്യത്തിൽ കൊണ്ടോട്ടി, തിരൂരങ്ങാടി, താനൂർ ബ്ലോക്കുകൾ ഭാഗിക ഗുരുതര വിഭാഗത്തിൽ പെടുന്നവയാണ്. ഗുരുതരം, അമിത ചൂഷിതം വിഭാഗങ്ങളിൽ പെടുന്ന ബ്ലോക്കുകൾ ജില്ലയിൽ ഇല്ലെങ്കിലും വരൾച്ച കടുക്കുന്നതോടെ സ്ഥിതി മാറും. ഭാഗിക ഗുരുതര വിഭാഗത്തിൽ ഉൾപ്പെടുന്ന തിരൂരങ്ങാടിയിലെ നിരീക്ഷണ കുഴൽ കിണറിൽ അഞ്ചും പെരിന്തൽമണ്ണയിൽ ആറ് മീറ്ററും വെള്ളം താഴ്ന്നുപോയിട്ടുണ്ട്. നിലമ്പൂർ താലൂക്കിലെ ചോക്കാട് 4.38 മീറ്ററും പള്ളിക്കലിൽ 4.551 മീറ്ററും വെള്ളം താഴ്ന്നു. മഴയുടെയും ജല ശേഖരണത്തി​െൻറയും കുറവാണ് ജലനിരപ്പ് താഴാനുള്ള പ്രധാന കാരണം. അശാസ്ത്രീയമായ കുഴൽ കിണറുകളും ക്വാറികളും മണ്ണെടുപ്പും ഇതി​െൻറ തോത് വർധിപ്പിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തടയണകളും ജലശേഖരണ പ്രവർത്തനങ്ങളും നടത്തുന്നുണ്ടെങ്കിലും കൂടുതൽ മുൻകരുതലുകളുണ്ടെങ്കിൽ മാത്രമേ വരൾച്ച തടയാനാകൂ. അശാസ്ത്രീയ കൃഷിരീതികളും നെൽകൃഷി കുറഞ്ഞതും ജലനിരപ്പ് താഴാനുള്ള കാരണങ്ങളാണ്. ഭൂഗർഭ ജലനിരപ്പിൽ കേന്ദ്ര ശരാശരിേയക്കാൾ താഴെയാണ് സംസ്ഥാനമെന്നാണ് കേന്ദ്ര ഭൂജല ബോർഡി​െൻറ കണ്ടെത്തൽ. 495.66 ക്യുബിക് മീറ്ററാണ് ജില്ലയിലെ വാർഷിക ഭൂജല ലഭ്യത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.